മാധ്യമപ്രവര്‍ത്തകനും പുതുമുഖ സംവിധായകനുമായ ജെനിത് കാച്ചപ്പിള്ളി ഒരുക്കുന്ന മറിയം വന്ന് വിളക്കൂതി ജനുവരി 31 ന് തീയേറ്ററുകളില്‍ എത്തും .ചിത്രത്തിന്റെ ട്രെയിലര്‍ നടന്‍ നിവിന്‍ പോളി കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരുന്നു.
മുഴുനീള കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. നടന്‍ നിവിന്‍ പോളിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്ത് വിട്ട് ട്രെയിലര്‍'ഇതിഹാസ നിര്‍മ്മാതാക്കളില്‍ നിന്നും വരുന്ന അടുത്ത വട്ട്' എന്ന ക്യാപ്ഷനോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.
സിജു വിത്സന്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, അല്‍ത്താഫ് സലിം, സേതു ലക്ഷ്മി, ബൈജു, ബേസില്‍ ജോസഫ്, എം.എ. ഷിയാസ്, ബിനു അടിമാലി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.ഒരു രാത്രിയിലെ മൂന്ന് മണിക്കൂറിന്റെ കഥയാണ് ചിത്രം പറയുന്നത്. നാല് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. സിനോജ് പി. അയ്യപ്പന്‍ ഛായഗ്രാഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിര്‍വ്വഹിച്ച ചിത്രം ജനുവരി 31ന് തിയേറ്ററുകളിലെത്തും.
റേഡിയോ ജോക്കി, അസിസ്റ്റന്റ് ഡയറക്ടര്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ തിളങ്ങിയിട്ടുള്ള യുവ സംവിധായകന്‍ ജെനിത്തിന്റെ ആദ്യ സംരംഭമാണ് ഈ ചിത്രം. ഇതിഹാസ എന്ന സിനിമയുടെ നിര്‍മാതാവ് രാജേഷ് അഗസ്റ്റിനാണ് സിനിമയുടെ നിര്‍മ്മാണം