മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരന് എംടി വാസുദേവന്‍ നായരുടെ ജനപ്രിയ സാഹിത്യ കൃതികളെ അടിസ്ഥാനമാക്കിയുള്ള 'മനോരഥങ്ങള്‍' എന്ന ആന്തോളജി വെബ് സീരീസ് ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ന് (ഓഗസ്റ്റ് 15) മുതലാണ് സീ5 ല്‍ 'മനോരഥങ്ങള്‍' സ്ട്രീമിംഗ് ആരംഭിച്ചത്.
മലയാള ചലച്ചിത്ര മേഖലയിലെ ഏറ്റവും ജനപ്രിയരായ പ്രതിഭകളെ അണിയിച്ചൊരുക്കിയ 'മനോരഥങ്ങള്‍' ഒണ്‍പത് ചെറു സിനിമകള്‍ അടങ്ങുന്ന ആന്തോളജി വെബ് സീരീസാണ്. സിനിമ ലോകത്തെ പ്രശസ്തരായ സംവിധായകര്‍ അണിയിച്ചൊരുക്കിയ ആന്തോളജിയില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്നു. പരമ്പരയുടെ ആഖ്യാതാവായി ഉലകനായകന് കമല്‍ ഹാസനും ടീമിന്റെ ഭാഗമായി.
ശ്യാമപ്രസാദ്, പ്രിയദര്ശന്, ജയരാജ്, മഹേഷ് നാരായണന്, രതീഷ് അമ്പാട്ട്, സന്തോഷ് ശിവന്, രഞ്ജിത്ത് തുടങ്ങിയവരാണ് 'മനോരഥങ്ങള്‍' ഒരുക്കിയിരിക്കുന്നത്. എം.ടി വാസുദേവന്‍നായരുടെ മകളും പ്രശസ്ത നര്‍ത്തകിയുമായ അശ്വതി നായരും ആന്തോളജി സീരീസിന്റെ ഭാഗമാണ്. 'വില്‍പ്പന' എന്ന ചെറുകഥയെ ആസ്പതമാക്കിയുള്ള ചിത്രമാണ് അശ്വതി സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയില്‍ മധുബാലയും അശ്വതിയുമാണ് കേന്ദ്രകഥാപാത്രങ്ങളില്‍ എത്തിയത്.
'ശിലാലിഖിതം', ഓളവും തീരവും' എന്നീ രണ്ട് ചിത്രങ്ങളാണ് മലയാളത്തിന്റെ പ്രിയ സംവിധായകന് സംവിധാനം ചെയ്തിരിക്കുന്നത്. 'ശിലാലിഖിതം' എന്ന ചിത്രത്തില്‍ ബിജു മേനോനും 'ഓളവും തീരവും' എന്ന ചിത്രത്തില്‍ മോഹന്‍ലാലും ആണ് നായകന്. രഞ്ജിത്ത് ഒരുക്കിയ 'കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്' എന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകനായി എത്തിയത്. ശ്രീലങ്കയിലേയ്ക്കുള്ള മമ്മൂട്ടിയുടെ കഥാപാത്രം നടത്തുന്ന യാത്രയാണ് സിനിമയുടെ പശ്ചാത്തലം.
മഹേഷ് നാരായണന് ഒരുക്കിയ 'ഷെര്‍ലക്കി'ല്‍ ഫഹദ് ഫാസിലാണ് നായകന്. ശ്ര്യാമപ്രസാദിന്റെ 'കാഴ്ച'യില്‍ നായികയായി എത്തിയത് പാര്‍വതി തിരുവോത്താണ്. ജയരാജ് സംവിധാനം ചെയ്ത 'സ്വര്‍ഗം തുറക്കുന്ന സമയം' എന്ന ചിത്രത്തില്‍ ഇന്ദ്രന്‍സും സുരഭിയുമാണ് വേഷമിട്ടിരിക്കുന്നത്.
സിദ്ദീഖ് കേന്ദ്രകഥാപാത്രത്തിലെത്തിയ 'അഭയം തേടി വീണ്ടും' സംവിധാനം ചെയ്തത് സന്തോഷ് ശിവയാണ്. ഇന്ദ്രജിത്തും, അപര്‍മ ബാലമുരളി എന്നിവര്‍ വേഷമിട്ട 'കടല്‍കാറ്റ്' രതീഷ് അമ്പാട്ട് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.