Latest News

ഏറെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകനും അതിലേറെ പ്രിയപ്പെട്ട സുഹൃത്തിനും പിറന്നാള്‍ ആശംസകള്‍; കുഞ്ചാക്കോ ബോബന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മഞ്ജുവാര്യര്‍

Malayalilife
ഏറെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകനും അതിലേറെ പ്രിയപ്പെട്ട സുഹൃത്തിനും പിറന്നാള്‍ ആശംസകള്‍; കുഞ്ചാക്കോ ബോബന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മഞ്ജുവാര്യര്‍

മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മഞ്ജു വാര്യര്‍. രണ്ടു കാലങ്ങള്‍ എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനോടൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വച്ചാണ് മഞ്ജു പ്രിയപ്പെട്ട ചാക്കോച്ചന് പിറന്നാള്‍ ആശംസിച്ചത്.ഒപ്പം ആശംസകള്‍ നേര്‍ന്നു കൊണ്ട് ഒരു വീഡിയോയും മഞ്ഡു വാര്യര്‍ ഷെയര്‍ ചെയ്തിരുന്നു. 


മഞ്ജു വാര്യര്‍ അഭിനയത്തിലേക്ക് തിരികെ വന്ന 'ഹൗ ഓള്‍ഡ് ആര്‍ യൂ'വിലെ നായകന്‍ കുഞ്ചാക്കോ ബോബനായിരുന്നു. അതിനു ശേഷം 'വേട്ട' എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചു. ഫോട്ടോ ഷെയര്‍ ചെയ്ത് ആശംസിച്ചത് കൂടാതെ പിറന്നാള്‍ ആശംസകള്‍ കൈമാറുന്ന ഒരു വീഡിയോയും ചാക്കോച്ചന്‍ ഫാന്‍സ് ഏറ്റെടുത്തിട്ടുണ്ട്. 'ഏറെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകനും അതിലേറെ പ്രിയപ്പെട്ട സുഹൃത്തുമായ കുഞ്ചാക്കോ ബോബന്, ചാക്കോച്ചന്, ജന്മദിനാശംസകള്‍. ആയുരാരോഗ്യ സൗഖ്യവും സമാധാനവും ആരോഗ്യവും ഒക്കെയുണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ഹാപ്പി ബര്‍ത്ത്‌ഡേ ചാക്കോച്ചാ', വീഡിയോയില്‍ മഞ്ജു വാര്യര്‍ ആശംസിക്കുന്നു. 

Read more topics: # Manju warrier,# birthday,# Kunchakko Boban ,# wishes
Manju warrier wishes Kunchakko Boban a very happy birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക