കങ്കണ നായികയായി എത്തുന്ന പുതിയ ചിത്രമാണ ദ ക്വീന്‍ ഒഫ് ജാന്‍സി. മണികര്‍ണിക ക്രിഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ട്രോളുകളേറ്റുവാങ്ങി തളര്‍ന്നിരിക്കുകയാണ് ബോളിവുഡ് സുന്ദരി കങ്കണ റണാവത്ത്. കങ്കണ നായികയായി എത്തുന്ന ദ ക്വീന്‍ ഒഫ് ജാന്‍സിയുടെ ട്രെയിലര്‍ പുറത്തുവന്നതോടെയാണ് താരത്തിനു നേരെ ട്രോളുകളുടെ ഘോഷയാത്ര എത്തിയത്. ടീസറിലെ കങ്കണയുടെ ഭാവപ്രകടനങ്ങളാണ് ട്രോളിന് ആധാരം.മുറിവേറ്റ മുഖത്തില്‍ വരുന്ന ആക്രോശത്തെ പലരും റൂട്ട് കനാലിനു മുന്‍പ് ശേഷം എന്നൊക്കെയാണ് ട്രോളിയിരിക്കുന്നത്. ചിത്രം തുടങ്ങുന്നതിനു മുമ്പു തന്നെ പല ആരോപണങ്ങലും ഉയര്‍ന്നു വന്നിരുന്നു.
ഹോളിവുഡ് താരം നിക്കോളാസ് കേജ്, ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന്‍ എന്നിവരുമായും കങ്കണയെ സാമ്യപ്പെടുത്തുന്നവരും കുറവല്ല. സ്വാതന്ത്രൃ സമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ പൊരുതിയ ഝാന്‍സി റാണിയുടെ ചരിത്രത്തെ അടിസ്ഥാനമാക്കിയൊരുക്കുന്ന ചിത്രമാണിത്. ജിഷു സെന്‍ ഗുപ്ത, അതുല്‍ കുല്‍ക്കര്‍ണി,ഡാനി തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. 2019 ജനുവരി അവസാനത്തോടെ തിയേറ്ററിലെത്തുന്നചിത്രം സീ സ്റ്റുഡിയോയാണ് നിര്‍മ്മിക്കുന്നത്.