Latest News

വൈ.എസ്.ആറായി മമ്മുട്ടി എത്തുന്നമ്പോള്‍, എന്‍.ടി.ആറായി ബാലകൃഷ്ണയും; രാഷ്ട്രീയ അംഗത്തിന് പിന്നാലെ സിനിമാ യുദ്ധത്തില്‍ മമ്മുട്ടിയും ബാലകൃഷ്ണയും നേര്‍ക്കുനേര്‍

Malayalilife
വൈ.എസ്.ആറായി മമ്മുട്ടി എത്തുന്നമ്പോള്‍, എന്‍.ടി.ആറായി ബാലകൃഷ്ണയും; രാഷ്ട്രീയ അംഗത്തിന് പിന്നാലെ സിനിമാ യുദ്ധത്തില്‍ മമ്മുട്ടിയും ബാലകൃഷ്ണയും നേര്‍ക്കുനേര്‍

ന്ധ്രയിലേയും-തെലുങ്കാനയിലേയും രാഷ്ട്രീയ പോരാട്ടങ്ങള്‍ പലതും നടക്കുന്നുണ്ടെങ്കിലും ഇത്തവണ ആ പോരാട്ടം സിനിമയിലേയ്ക്ക് നേരിട്ടെത്തിയിരിക്കുകയാണ്.തിരഞ്ഞെടുപ്പിന് മുന്‍പ് ഭരണകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടിക്കു വേണ്ടി എന്‍.ടി രാമറാവുവിന്റെ മകന്‍ ബാലകൃഷ്ണ നായകനായി ഇറങ്ങുന്ന സിനിമയും പ്രതിപക്ഷകക്ഷിയായ വൈ.എസ്.ആര്‍ കോണ്‍ഗ്രസിനു വേണ്ടി മമ്മൂട്ടി നായകനായെത്തുന്ന യാത്ര എന്ന സിനിമയുമാണ് തീയറ്ററുകളിലെത്തുന്നത്. സിനിമയിലൂടെ തങ്ങളുടെ രാഷ്ട്രീയ പ്രചരണം തീര്‍ക്കുമ്പോള്‍ തെലുങ്ക് സിനിമാ ലോകത്തെ രാഷ്ട്രീയ പോരാട്ടം മമ്മൂട്ടിക്കും വെല്ലുവിളിയായിരിക്കുകയാണ്. ആദ്യത്തേത് എന്‍ടിആറിന്റെ ആത്മകഥയാണ്. രണ്ടാമത്തേതു കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ആത്മകഥയും.

സിനിമ പ്രഖ്യാപിച്ചതു മുതല്‍ തെലുങ്കു താരമായ ബാലകൃഷ്ണയ്ക്കായിരുന്നു മുന്‍തൂക്കമെങ്കില്‍ ആദ്യ പോസ്റ്ററും ടീസറും പുറത്തുവിട്ടതോടെ മുന്‍തൂക്കം മമ്മൂട്ടിയുടെ വൈഎസ്ആറിനായി. തെലുങ്കുദേശത്തെ ഞെട്ടിച്ചുകൊണ്ടു വൈഎസ്ആര്‍ 2003ല്‍ മുഖ്യമന്ത്രി പദത്തിലെത്തിയതു മൂന്നു മാസം നീണ്ട പദയാത്രയിലൂടെയാണ്. ആന്ധ്രയിലെ ചൂട് 50 ഡിഗ്രി കടന്ന കാലത്താണു മൂന്നു മാസം അദ്ദേഹം യാത്ര ചെയ്തത്.

അദ്ദേഹത്തിന്റെ മുണ്ട് ഉടുക്കല്‍ അക്കാലത്തു പ്രശസ്തമായി. പരമ്പരാഗത തെലുങ്കു രീതിയില്‍ 'പഞ്ചകെട്ട്' എന്ന പറയുന്ന രീതിയില്‍ മുണ്ടുടുത്താണ് വൈഎസ്ആര്‍ യാത്ര ചെയ്തത്. അദ്ദേഹത്തിന്റെ ചരമദിനമായിരുന്ന സെപ്റ്റംബര്‍ രണ്ടിനു റിലീസ് ചെയ്ത ടീസറിലെ മമ്മൂട്ടിയുടെ വേഷ, ഭാവങ്ങള്‍ വൈഎസ്ആറിന്റെ അതേപോലെയായിരുന്നു. സിനിമയില്‍ വിവാദ വിഷയങ്ങള്‍ പലതുമുണ്ടെന്നാണു സൂചന. വൈഎസ്ആറിന്റെ മകന്‍ ജഗ്മോഹന്‍ റെഡ്ഡിയുടെ പദയാത്രയും ഹിറ്റായി കഴിഞ്ഞു.

Read more topics: # Mammootty,# new film,# in Telugu
Mammootty,new film,in Telugu

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES