Latest News

വെളുത്ത ബിക്കിനിയും കറുത്ത സ്വിം സ്വൂട്ടുമണിഞ്ഞ് സുന്ദരിയായി ഒബാമയുടെ മകള്‍; മലിയ ഒബാമയുടെ അവധി ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡയയില്‍ ചര്‍ച്ചയാകുന്നു

Malayalilife
 വെളുത്ത ബിക്കിനിയും കറുത്ത സ്വിം സ്വൂട്ടുമണിഞ്ഞ് സുന്ദരിയായി ഒബാമയുടെ മകള്‍; മലിയ ഒബാമയുടെ അവധി ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡയയില്‍ ചര്‍ച്ചയാകുന്നു

രാക് ഒബാമയുടെയും മിഷേല്‍ ഒബാമയുടെയും മൂത്തമകള്‍ 20 വയസ്സുകാരിയായ മലിയയുടെ വേനല്‍അവധി ആഘോഷ ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം മിയാമി ബീച്ചില്‍ വൈന്‍ കുടിച്ച് അവധിദിനങ്ങള്‍ ആഘോഷിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. വെളുത്ത ബിക്കിനിയും കറുത്ത സ്വിം സ്യൂട്ടിലും അതീവ സുന്ദരിയായിട്ടാണ് മലിയ ഫോട്ടോകളില്‍ പ്രതൃക്ഷപ്പടുന്നത്. പഠനത്തില്‍ നിന്നും ഇടവേളയെടുത്താണ് മലിയ അവധി ആസ്വദിക്കാന്‍ എത്തിയിരിക്കുന്നത്. 

തന്റെ മൂന്ന് സുഹൃത്തുകള്‍ക്കൊപ്പമാണ് മലിയയുടെ അവധി ആഘോഷം.  ചുംബനം കൊണ്ട് വിവാദമായ മലിയയുടെ കാമുകന്‍ റോറി അവധി ആഘോഷത്തില്‍ ഒപ്പമില്ല എന്നതും ക്യാമറകണ്ണുകള്‍ ശ്രദ്ധിച്ചിട്ടുണ്ട്.  വെള്ളബിക്കിനിയിലും ഡെനിം ഷോര്‍ട്ടും ധരിച്ച് നില്‍ക്കുന്ന ചിത്രം, വെള്ളിബിക്കിനി ധരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രം, കറുപ്പ് സിമ്മിങ് സ്യൂട്ടില്‍ നീരാടാനൊരുങ്ങുന്ന ചിത്രം എന്നിങ്ങനെ മൂന്ന് ചിത്രങ്ങളാണഅ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്. 

മനോഹരമായി പുഞ്ചിരിച്ചാണ് മലിയ ചിത്രങ്ങള്‍ക്ക് പോസ് ചെയ്തിരിക്കുന്നത്. 80 ഡിഗ്രി ചൂടില്‍ രണ്ടു കൈകളിലും കൂള്‍ ഡ്രിങ്ക്സ പിടിച്ചു കൊണ്ട് വിശ്രമിക്കുന്ന മിലിയയുടെ ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്. വിദ്യാര്‍ത്ഥികളുടെ വിനോദ സഞ്ചാര പാക്കേജ്, വാഹനം എന്നിവ ഉള്‍പ്പടെ ഒരു രാത്രിക്ക് 1000 ഡോളറാണ് പാക്കേജ്. ഒബാമ കുടുംബം വൈറ്റ് ഹൗസ് വിട്ട ശേഷം മലിയ ബോലിവിയ പെറു തുടങ്ങിയ സ്ഥലങ്ങളില്‍ യാത്ര ചെയ്യുകയും ന്യൂ യോര്‍ക്കില്‍ ഒരു ഇന്റര്‍ണ്‍ഷിപ്പ് ചെയ്യുകയും ചെയ്തിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചിലെ വെയില്‍ ആസ്വദിച്ചും വൈന്‍ നുകര്‍ന്നുമുളള മലിയയുടെ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കയാണ്.

മുന്‍പും മലിയുടെ കാമുകനൊപ്പം അവധി ആഘോഷിക്കുന്ന ചിത്രങ്ങളും ഹാവാര്‍ഡിലെ ഫുഡ് ബോള്‍ മത്സരം നടക്കുന്നതിനിടെ മലിയ എല്ലാം മറന്ന്  റോറിയെ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു.  ഇതിനു മുന്‍പ് 18 വയസ്സ് പ്രായമുളളപ്പോള്‍ തന്നെ കൂട്ടുകാരികള്‍ക്കൊപ്പം അര്‍ദ്ധ നഗ്‌നയായി നൃത്തം ചെയ്തതും വാര്‍ത്തയായിരുന്നു. എന്നാല്‍ വൈന്‍ നുകര്‍ന്നും വെയില്‍ ആസ്വദിച്ചുമുളള ചിത്രങ്ങള്‍ക്ക് മലിയ്ക്ക് ബരാക് ഒബാമയുടെയും മിഖേലിന്റെയും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്

Maliya Obama enjoying her vacation with friends

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES