Latest News

ബിഗ് ബഡ്ജറ്റ് ചിത്രം 'കായംകുളം കൊച്ചുണ്ണി'യുടെ മേക്കിംഗ് വിഡിയോ പുറത്തിറങ്ങി; നിവിന്‍ പോളിയെയും മോഹന്‍ലാലിനെയും കണ്ട് ആരാധകര്‍ ഞെട്ടി !

Malayalilife
  ബിഗ് ബഡ്ജറ്റ് ചിത്രം 'കായംകുളം കൊച്ചുണ്ണി'യുടെ മേക്കിംഗ് വിഡിയോ പുറത്തിറങ്ങി;  നിവിന്‍ പോളിയെയും മോഹന്‍ലാലിനെയും കണ്ട് ആരാധകര്‍ ഞെട്ടി !


റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായക വേഷത്തിലെത്തിയ ബിഗ് ബഡ്ജറ്റ് ചിത്രം 'കായംകുളം കൊച്ചുണ്ണി'യുടെ മേക്കിംഗ് വിഡിയോ പുറത്തിറങ്ങി. ചിത്രത്തിന്റെ തയ്യാറെടുപ്പുകളും മറ്റു ഗവേഷണ നിരീക്ഷണങ്ങളെയും കുറിച്ചാണ് വീഡിയോയില്‍ പറയുന്നത്. 

45 കോടിയോളം ബജറ്റില്‍ ഗോകുലം ഗോപാലന്‍ നിര്‍മിച്ച ചിത്രത്തിന്റെ ആര്‍ട്ട് വിഭാഗത്തിനു മാത്രമായി എട്ടു കോടിയോളം രൂപ ചെലവു വന്നുവെന്നും 400ഓളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ചിത്രത്തിന്റെ ഭാഗമായിരുന്നുവെന്നും റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞിരുന്നു. ശ്രീലങ്കയിലും ഗോവയിലും മംഗലാപുരത്തുമായുമെല്ലാമാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

ബോബി- സഞ്ജയ് തിരക്കഥ എഴുതിയ ഈ ചരിത്ര സിനിമയില്‍ ഇത്തിക്കര പക്കിയായി വേഷമിട്ടത് മോഹന്‍ലാല്‍ ആണ്. പ്രിയ ആനന്ദ്, ബാബു ആന്റണി, സണ്ണി വെയ്ന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

Making of Kayamkulam Kochunni -Featurette -Nivin Pauly -Mohanlal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES