പേരിൽ ഒരു വാലുണ്ടെങ്കിലെ വളർച്ചയുണ്ടാവൂ; അങ്ങനെയാണ് പേരിൽ നമ്പ്യാർ കൂട്ടിച്ചേർത്തത്; അല്ലാതെ ജാതിയും മതവുമായി ബന്ധമില്ല': മഹിമ നമ്പ്യാർ

Malayalilife
പേരിൽ ഒരു വാലുണ്ടെങ്കിലെ വളർച്ചയുണ്ടാവൂ; അങ്ങനെയാണ് പേരിൽ നമ്പ്യാർ കൂട്ടിച്ചേർത്തത്; അല്ലാതെ ജാതിയും മതവുമായി ബന്ധമില്ല': മഹിമ നമ്പ്യാർ

ർഡിഎക്സ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി നടിയാണ് മഹിമ നമ്പ്യാർ. ഉണ്ണി മുകന്ദൻ നായകനായി എത്തിയ പുതിയ ചിത്രം ജയ് ഗണേശിലും താരം നായികയായി എത്തുന്നുണ്ട്. ഇതോടെ മലയാളം സിനിമയിൽ കൂടുതൽ അവസരങ്ങൾ അവരെ തേടി എത്തുന്നുണ്ട്.

മഹിമയുടെ യഥാർത്ഥ പേര് ഗോപിക എന്നായിരുന്നു. തമിഴിൽ അവസരം കിട്ടിയപ്പോഴാണ് മഹിമ എന്ന് പേര് സ്വീകരിക്കുന്നത്. ഒരു വാലുകൂടിയുണ്ടെങ്കിൽ കരിയറിൽ വളർച്ചയുണ്ടാകുമെന്ന് പറഞ്ഞതുകൊണ്ടാണ് നമ്പ്യാർ എന്നുകൂടി ചേർത്തത് എന്നാണ് താരം പറയുന്നത്.

'എന്റെ ശരിക്കുള്ള പേര് ഗോപിക പിസി എന്നാണ്. കാര്യസ്ഥാൻ ആയിരുന്നു ആദ്യത്തെ സിനിമ. അതിൽ ഗോപിക എന്നു തന്നെയായിരുന്നു പേര്. പിന്നീട് തമിഴിൽ അഭിനയിക്കുമ്പോഴാണ് പേര് മാറ്റുന്നത്. ആ സമയത്ത് ഗോപിക ചേച്ചി തമിഴിൽ സജീവമായിരുന്നു. പ്രഭു സോളമൻ സാറാണ് മഹിമ എന്ന പേര് സജസ്റ്റ് ചെയ്യുന്നത്. എന്റെ പേര് മാറ്റിയ കാര്യം ഇന്റർനെറ്റിലൂടെയാണ് ഞാൻ അറിയുന്നത്.'

'ന്യൂമറോളജി നോക്കിയപ്പോൾ പറഞ്ഞു പേരിന് ഒരു വാലൊക്കെ ഉണ്ടെങ്കിൽ ഒരു ഗ്രോത്തൊക്കെ ഉണ്ടാകുമെന്ന്. അങ്ങനെയാണ് എന്റെ മുത്തച്ഛൻ സർ നെയിമായ നമ്പ്യാർ കൂടി ചേർക്കുന്നത്. അല്ലാതെ ഇതിന് ജാതിയും മതവുമായിട്ടൊന്നും ഒരു ബന്ധവുമില്ല.' - മഹിമ പറഞ്ഞു. എന്തായാലും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ് മഹിമയുടെ തുറന്നു പറച്ചിൽ

Read more topics: # മഹിമ
Mahima Nambiar about her surname

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES