ചലച്ചിത്ര പിന്നണി ഗായകനും സംഗീത സംവിധായകനുമായ എംജി ശ്രീകുമാറിന്റെ ഭാര്യയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. പ്രിയതമയ്ക്ക് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആശംസ നേര്‍ന്നിരിക്കുകയാണ് എംജി ശ്രീകുമാര്‍. സര്‍വ്വ ശക്തന്റെ എല്ലാവിധ അനുഗ്രഹവുമുണ്ടാകേണമേ എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.
2000ത്തിലാണ് രേഖയെ എംജി ശ്രീകുമാര്‍ ജീവിത സഖിയാക്കുന്നത്. പിന്നണി ഗായകന് എന്ന നിലയില്‍ മാത്രമല്ല നിരവധി റിയാലിറ്റിഷോകളിലും ജഡ്ജ് ആയി എത്തിയിട്ടുണ്ട്്. മോഹന്‍ലാല്‍ അഭിനയിച്ച മിക്ക സിനിമകളിലും ഗാനം ആലപിക്കുന്നത് എംജി ശ്രീകുമാര്‍ ആയിരിക്കും. അത്തരത്തിലും മലയാളസിനിമയില്‍ നിന്നും ഒഴിവാക്കാന്‍ സാധിക്കാത്ത ഒരു ഘടകം ആണ് ശ്രീകുമാര്‍ എന്ന വ്യക്തി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
'ഇന്ന് എന്റെ എല്ലാമെല്ലാമായ ലേഖയുടെ പിറന്നാളാണ്. സര്‍വശക്തന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകണേ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഒപ്പം നിങ്ങളുടെ പ്രാര്‍ത്ഥനയും ഉണ്ടാകുമല്ലോ. സ്നേഹപൂര്‍വ്വം'