Latest News

എനിക്കേറെ ഇഷ്ടപ്പെട്ട ഫോട്ടോ; രജനികാന്തിനൊപ്പമുളള ചിത്രം പങ്കിട്ട് മാധവി 

Malayalilife
 എനിക്കേറെ ഇഷ്ടപ്പെട്ട ഫോട്ടോ; രജനികാന്തിനൊപ്പമുളള ചിത്രം പങ്കിട്ട് മാധവി 

കാശദൂത്' എന്ന ഒരൊറ്റ മലയാള ചിത്രം മതി മാധവി എന്ന നടിയെ മലയാളികള്‍ ഓര്‍ത്തിരിക്കാന്‍. കനകാ വിജയലക്ഷ്മി എന്ന ആന്ധ്ര സ്വദേശിയായ മാധവി 1980കളില്‍ മലയാള സിനിമയില്‍ സജീവമായ നടിയാണ്. മുന്‍നിര നടന്മാര്‍ക്കൊപ്പം അവര്‍ നായികാവേഷം ചെയ്തിട്ടുണ്ട്. 1996ല്‍ ഇറങ്ങിയ'ആയിരം നാവുള്ള അനന്തന്‍' എന്ന സിനിമയിലാണ് ഏറ്റവും ഒടുവില്‍ മലയാളത്തില്‍ പ്രത്യക്ഷപ്പെട്ടത്.

1996ല്‍ ആയിരുന്നു താരത്തിന്റെ വിവാഹം. ബിസിനസുകാരനായ റാല്‍ഫ് ശര്‍മ്മയാണ് മാധവിയുടെ ഭര്‍ത്താവ്. വിവാഹശേഷം പിന്നീട് സിനിമയില്‍ ഒന്നും താരം പ്രത്യക്ഷപ്പെട്ടിട്ടില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം മാധവി പങ്കുവെയ്ക്കാറുണ്ട്. തനിക്കേറെ പ്രിയപ്പെട്ട സിനിമയെക്കുറിച്ച് പറഞ്ഞുള്ള മാധവിയുടെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. 

' ഓര്‍മ്മകള്‍, രജനികാന്തിനൊപ്പമുള്ള ഈ ഫോട്ടോ എനിക്കേറെ പ്രിയപ്പെട്ടതാണ്. ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ച ഉന്‍ കണ്ണില്‍ നീര്‍ വഴിന്താല്‍ എന്ന ചിത്രത്തിലെ ഫോട്ടോയാണിത്. ബാലു മഹേന്ദ്രയായിരുന്നു ചിത്രം സംവിധാനം ചെയ്തത്' - മാധവി ചിത്രത്തിനൊപ്പം കുറിച്ചു. രവിയും പത്മയുമായാണ് രജനികാന്തും മാധവിയും ചിത്രത്തില്‍ വേഷമിട്ടത്. മൂന്നു പെണ്മക്കളാണ് താരത്തിനുള്ളത്. കുടുംബത്തോടൊപ്പം ന്യൂ ജേഴ്സിയിലാണ് താമസം. മക്കളുടെ വിശേഷങ്ങളും അവര്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട്.

Read more topics: # മാധവി
MADHAVI SHARE PHOTO

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES