Latest News

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടി മാധവിയുടെ മകള്‍; അമേരിക്കയില്‍ ബിസിനസുകാരനായ റാല്‍ഫ് ശര്‍മ്മയ്‌ക്കൊപ്പം കുടുംബജീവിതം നയിക്കുന്ന മലയാളത്തിന്റെ എവര്‍ഗ്രീന്‍ താരം മാധവിയുടെ പുതിയ വിശേഷം

Malayalilife
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടി മാധവിയുടെ മകള്‍; അമേരിക്കയില്‍ ബിസിനസുകാരനായ റാല്‍ഫ് ശര്‍മ്മയ്‌ക്കൊപ്പം കുടുംബജീവിതം നയിക്കുന്ന മലയാളത്തിന്റെ എവര്‍ഗ്രീന്‍ താരം മാധവിയുടെ പുതിയ വിശേഷം

രുകാലത്ത് മലയാളികളുടെ പ്രിയനായികയായിരുന്നു നടി മാധവി. ആകാശദൂത്ഒരു വടക്കന്‍ വീരഗാഥ തുടങ്ങിയ ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക പ്രീതി സ്വന്തമാക്കിയ താരം വിവാഹത്തോടെയാണ് സിനിമവിട്ടത്.അടുത്തകാലത്ത് സോഷ്യല്‍ മീഡിയയിലൂടെ മാധവിയുടെ ചില പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിരുന്നു

മാധവിയ്ക്കും ബിസിനസ്സുകാരനായ റാല്‍ഫ് ശര്‍മ്മയ്ക്കും മൂന്നു മക്കളാണ്. ഈവ്‌ലിന്‍,ടിഫാനി,പ്രിസില എന്നിങ്ങനെ മൂന്ന് പെണ്‍മക്കളാണ് ഉള്ളത്. കുടുംബസമേതം അമേരിക്കയിലാണ് താമസമാക്കിയ നടി മക്കളുടെ ചിത്രങ്ങളും വിശേഷങ്ങളും നേട്ടങ്ങളുമൊക്കെ അഭിമാനത്തോടെ ആരാധകരുമായി പങ്കിടുന്ന അമ്മയാണ്.

ഇപ്പോഴിതാ, മകള്‍ പ്രിസിലയുടെ ജീവിതത്തിലെ വലിയൊരു വിശേഷം ആരാധകരുമായി പങ്കുവയ്ക്കുകയാണ് മാധവി. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയിരിക്കുകയാണ്  മാധവിയുടെ മകള്‍ പ്രസില അര്‍പണ. 

'പ്രസില അര്‍പണയ്ക്ക് ജന്മദിനാശംസകള്‍. ഒപ്പം ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനു അഭിനന്ദനങ്ങള്‍. നിന്റെ എല്ലാ സ്വപ്നങ്ങളും സഫലമാവട്ടെ,' എന്നാണ് മാധവി കുറിച്ചത്. 

മുന്‍പ്, പ്രസിലയ്ക്ക്  ഉന്നത പഠനത്തിന് ഹാര്‍വാര്‍ഡ്, ഓക്‌സ്‌ഫോര്‍ഡ് തുടങ്ങിയ വിദേശ സര്‍വകലാശാലകളില്‍ നിന്നും ക്ഷണം ലഭിച്ച സന്തോഷവും താരം സോഷ്യല്‍ മീഡിയയില്‍ ഫങ്കിട്ടിരുന്നു. മൂന്നു അവാര്‍ഡുകളും ജിപിഎ പോയിന്റായി 4.0 സ്‌കോര്‍ ചെയ്താണ് പ്രസില ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. 

കനക വിജയലക്ഷ്മി എന്നാണ് മാധവിയുടെ യഥാര്‍ത്ഥ പേര്. ആന്ധ്രപ്രദേശ് സ്വദേശിനിയായ മാധവി ദക്ഷിണേന്ത്യന്‍ ഭാഷകളിലെല്ലാം അഭിനയിച്ചു.
ഒരു വടക്കന്‍ വീരഗാഥ, ഒരു കഥ ഒരു നുണക്കഥ, ആയിരം നാവുള്ള അനന്തന്‍, നൊമ്പരത്തിപൂവ് എന്നിങ്ങനെ പത്തിലേറെ മലയാള ചിത്രങ്ങളിലും മാധവി അഭിനയിച്ചു. 

1976 ല്‍ തൂര്‍പ്പ് പടമാരയെന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മാധവി ചലച്ചിത്ര രംഗത്തെത്തുന്നത്. 80 ല്‍ ലാവ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ മാധവി 1996 വരെ മലയാളത്തില്‍ സജീവമായിരുന്നു.തന്റെ കുടുംബത്തിന്റെ ഗുരുവായ സ്വാമിരാമ ഗുരുവിന്റെ നിര്‍ദേശ പ്രകാരമാണ് ഇന്ത്യയിലും ജര്‍മനിയിലും വേരുകളുള്ള റാല്‍ഫ് ശര്‍മ്മയെ നടി വിവാഹം ചെയ്തത്. 1995 ല്‍ മാധവിയും റാല്‍ഫും പരസ്പരം കണ്ടുമുട്ടി, 96, ഫെബ്രുവരി 14 നായിരുന്നു ഇവരുടെ വിവാരം.

റാല്‍ഫ് ശര്‍മയെ വിവാഹം ചെയ്ത ശേഷം അവര്‍ ന്യൂ ജേഴ്സിയില്‍ ആണ് ഇപ്പോഴുള്ളത്. ആഡംബര ജീവിതം നയിക്കുന്ന ഇവര്‍ക്ക് ഏകദേശം നാനൂറു ഏക്കറോളം സ്ഥലം ആണുള്ളത്, ചല ദേശീയമാധ്യമങ്ങള്‍ ആണ് ഇടക്ക് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ന്യൂ ജഴ്സിയില്‍ തന്നെ ആഡംബര സൗധങ്ങളും ആഡംബര വാഹനങ്ങളും സ്വന്തമായി വിമാനവും താരതനുണ്ട് എന്നും റിപ്പോര്‍ട്ടുണ്ട്.

Read more topics: # മാധവി
Famous 80s actress Madhavis American LIFE

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES