കഴിഞ്ഞ ദിവസം നടൻ വിനായകൻ നടത്തിയ പരാമർശം വലിയ രീതിയിലുള്ള വിമര്ശനങ്ങൾക്കാണ് വഴി വയ്ക്കുന്നത്. ഒരുത്തി സിനിമയുടെ വാർത്താസമ്മേളനത്തിനിടെയാണ് വിനായകൻ വിവാദ പരാമർശങ്ങൽ നടത്തിയത്. മീ ടൂ തനിക്ക് എന്താണെന്നറിയില്ലെന്നും ഒരാളോട് സെക്സ് ചെയ്യണമെന്ന് തോന്നിയാൽ അത് ചോദിക്കുമെന്നുഅതിന് മീ ടൂ എന്ന് വിളിക്കുകയാണെങ്കിൽ ഇനിയും അത് ചെയ്യുമെന്നും വിനായകൻ പറഞ്ഞു. എന്നാൽ ഇപ്പോൾ എന്തും വിളിച്ച് പറയാമെന്ന് കരുതുന്നവനെയൊക്കെ എന്ത് പേരിട്ട് വിളിക്കണമെന്ന് സംവിധായകന്‍ എം എ നിഷാദ് ചോദിക്കുന്നു.
എം എ നിഷാദിന്റെ കുറിപ്പിലൂടെ ,
സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേര്‍ വിനായകനെതിരെ രംഗത്തെത്തി. അതേസമയം, വിനായകന്റെ വിവാദ പ്രസ്താവന ഇങ്ങനെ, ”എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്ന്.
നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും.ഇതാണോ നിങ്ങള്‍ പറഞ്ഞ മീ ടൂ ഇതല്ലെങ്കില്‍ എന്താണ് നിങ്ങള്‍ പറയുന്ന മീ ടൂ നിങ്ങളെനിക്ക് പറഞ്ഞ് താ’.