വിഷ്ണു ഉണ്ണികൃഷ്ണന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫാമിലി സസ്‌പെന്‍സ് ത്രില്ലര്‍ 'കുറിയുടെ ട്രെയിലര്‍ പുറത്ത്. വിഷ്ണു ആദ്യമായി പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് കുറി. കുടുംബ പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്ന കുറിക്ക് കൊള്ളുന്ന സാധാരണ കഥ എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
ജൂലൈ 8ന് കുറി തിയേറ്ററുകളിലെത്തും. കൊക്കേഴ്‌സ് മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കെ.ആര്‍.പ്രവീണ്‍ ആണ്. വണ്ടിപ്പെരിയാറിലും പരിസരങ്ങളിലുമായാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം സുരഭി ലക്ഷ്മി, അതിഥി രവി,വിഷ്ണു ഗോവിന്ദന്‍, വിനോദ് തോമസ്, സാഗര്‍ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. ഛായഗ്രഹണം സന്തോഷ് സി പിള്ള, എഡിറ്റിങ് റഷിന്‍ അഹമ്മദ്. ബി.കെ.ഹരിനാരായണന്‍ വരികളെഴുതുന്ന ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് വിനു തോമസാണ്.