Latest News

ഒരുകാലത്ത് ഏറ്റവും കൂടുതൽ റേപ്പ് സീനുകളിൽ അഭിനയിച്ചു; വിവാഹത്തിന് മുന്നേ ഇത്തരം രംഗങ്ങളിൽ അഭിനയിക്കില്ലെന്ന് തീരുമാനിച്ചെന്നും കുണ്ടറ ജോണി; വീട്ടിലും ഇങ്ങനെയൊക്കെയാണോ പെരുമാറ്റമെന്ന് ആളുകൾ ചോദിക്കാറുണ്ടെന്ന് ഭാര്യയും

Malayalilife
ഒരുകാലത്ത് ഏറ്റവും കൂടുതൽ റേപ്പ് സീനുകളിൽ അഭിനയിച്ചു; വിവാഹത്തിന് മുന്നേ ഇത്തരം രംഗങ്ങളിൽ അഭിനയിക്കില്ലെന്ന് തീരുമാനിച്ചെന്നും കുണ്ടറ ജോണി; വീട്ടിലും ഇങ്ങനെയൊക്കെയാണോ പെരുമാറ്റമെന്ന് ആളുകൾ ചോദിക്കാറുണ്ടെന്ന് ഭാര്യയും

 രൂപവും ഭാവവും ഒത്തു ചേർന്ന വില്ലനാണ് കുണ്ടറ ജോണി. തന്റെ സിനിമാ ജീവിതത്തിന്റെ തുടക്കത്തിൽ റേപ് സീനുകളിലും അഭിനയിച്ചിരുന്നതായി കുണ്ടറ ജോണി ഒരു യുടൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.പരുക്കൻ ലുക്കുമായി വില്ലൻ വേഷങ്ങൾ മാത്രമല്ല, ഹാസ്യവും തനിക്ക് വഴങ്ങുമെന്ന് കുണ്ടറ ജോണി പിന്നീട് തെളിയിച്ചു. 

23മത്തെ വയസ്സിലാണ് കുണ്ടറജോണി സിനിമയിൽ തുടക്കം കുറിച്ചത്. അഗ്നിപർവ്വതം എന്ന സിനിമയിലൂടെയായിരുന്നു സിനിമാപ്രവേശം. സിനിമാഷൂട്ടിങ്ങിന് വേണ്ടിയായാണ് ആദ്യമായി ചെന്നൈയിലേക്ക് പോയത് എന്നും അദ്ദേഹം വ്യക്തമാക്കുന്നു.തുടക്കത്തിൽ റേപ്പ് സീനുകളിലും താൻ അഭിനയിച്ചിരുന്നതായി കുണ്ടറ ജോണി വ്യക്തമാക്കുന്നുണ്ട്. 

വിവാഹത്തിന് മുൻപ് തന്നെ ഇനി അത്തരം രംഗങ്ങളിൽ അഭിനയിക്കില്ലെന്ന് തീരുമാനമെടുത്തു. ഭാര്യ കോളേജ് അദ്ധ്യാപികയാണ്. ഇത്തരത്തിലുള്ള രംഗങ്ങളിൽ അഭിനയിക്കുമ്പോൾ അത് കുടുംബത്തെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിച്ചിരുന്നു. അപൂർവ്വമായി മാത്രമേ താൻ തിയേറ്ററിൽ പോവാറുള്ളൂ. ഫൈറ്റ് ചെയ്യുന്നതിനിടയിലെ രംഗങ്ങളും മറ്റും കാണുമ്പോൾ പ്രേക്ഷകർ പല തരത്തിലുള്ള കമന്റുകളാണ് പറയാറുള്ളതെന്നും അദ്ദേഹം പറയുന്നുണ്ട്.

ഒരുകാലത്ത് ഏറ്റവും കൂടുതൽ റേപ്പ് സീനിൽ അഭിനയിച്ച വ്യക്തി താനായിരുന്നു. 8 വയസ്സുള്ള കുട്ടിയെ ഉപദ്രവിക്കുന്ന തരത്തിലുള്ളൊരു രംഗമുണ്ടായിരുന്നു അങ്കച്ചമയം എന്ന സിനിമയിൽ. ആ രംഗത്ത് അഭിനയിക്കാനാവില്ലെന്ന തരത്തിൽ സംവിധായകനോട് പറഞ്ഞിരുന്നു. താൻ ആ നാട്ടിലെ ബിസിനസ്സുകാരനും സ്‌കൂളുമൊക്കെ നടത്തുന്നയാളാണ്, തന്റെ കഥാപാത്രത്തിന്റെ ബ്രൂട്ടാലിറ്റി കാണിക്കുന്നതിന് വേണ്ടിയാണിതെന്നായിരുന്നു സംവിധായകൻ പറഞ്ഞത്. വിവാഹത്തിന് മുൻപായിരുന്നു അത്. വിവാഹ ശേഷം താൻ അത്തരം രംഗങ്ങളിൽ അഭിനയിക്കാറില്ല. സിനിമ നഷ്ടമായാലും അത്തരം രംഗങ്ങളിൽ അഭിനയിക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ജോണി പറഞ്ഞു. വീട്ടിലും ഇങ്ങനെ തന്നെയാണോ അദ്ദേഹമെന്ന് പലരും തന്നോട് ചോദിച്ചിരുന്നതായി ഭാര്യ പറയുന്നു.

Actor Kundara Johny says about his film career experience

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES