Latest News

എന്റെ അച്ഛനാക്കി മാറ്റിയ കുഞ്ഞേ..! ഇസകുട്ടനൊപ്പം കളിച്ച് ചാക്കോച്ചന്‍..! കുഞ്ഞിന്റെ ആദ്യ ചിത്രം വൈറല്‍..!

Malayalilife
എന്റെ അച്ഛനാക്കി മാറ്റിയ കുഞ്ഞേ..! ഇസകുട്ടനൊപ്പം കളിച്ച് ചാക്കോച്ചന്‍..! കുഞ്ഞിന്റെ ആദ്യ ചിത്രം വൈറല്‍..!

 

ന്നലെ സോഷ്യല്‍ മീഡിയയില്‍ പിതൃദിനാശംസകളും അച്ഛനൊപ്പമുളള ചിത്രങ്ങളുമാണ് നിറഞ്ഞത്. തങ്ങളുടെ അച്ഛന്റെ ചിത്രം പങ്കുവച്ച്് നിരവധി താരങ്ങളും എത്തിയിരുന്നു. എല്ലാവരും അച്ഛനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവച്ചപ്പോള്‍ തന്റെ മകന്റെ ചിത്രം പങ്കുവച്ചാണ് കുഞ്ചാക്കോബോബന്‍ ആശംസകള്‍ അറിയിച്ചത്. 

ഫാദേഴ്സ് ഡേയില്‍ ഇന്നലെ നിരവധി താരങ്ങളാണ് തങ്ങളുടെ അച്ഛന് ആശംസകളറിയിച്ച് എത്തിയത്. സോഷ്യല്‍ മീഡിയയില്‍ അച്ഛനൊപ്പമുളള ചിത്രങ്ങളും  താരങ്ങള്‍ പങ്കുവച്ചിരുന്നു. പിതൃദിനത്തില്‍ മകനൊപ്പമുള്ള ചിത്രമാണ് ചലച്ചിത്രതാരം കുഞ്ചാക്കോ ബോബന്‍ പങ്കുവച്ചത്. മകന്‍ ഇസഹാഖ് ബോബന്‍ കുഞ്ചാക്കോയുമൊത്തുള്ള ചിത്രം പങ്കുവെച്ചാണ് തന്റെ ആദ്യ ഫാദേഴ്സ് ഡേ കുഞ്ചാക്കോ ബോബന്‍ ആഘോഷിച്ചത്. ഒരു ചെറിയ കുറിപ്പും മകനൊപ്പമുള്ള ചിത്രത്തിനൊപ്പം കുഞ്ചാക്കോ ബോബന്‍ പങ്കുവച്ചിട്ടുണ്ട്. ഇസഹാഖ് കുഞ്ചാക്കോ ബോബന്‍ എല്ലാ ദിവസവും പിതൃദിനമാക്കുന്നതിന് ജൂനിയറിന് നന്ദി, ഇത്രയും വലിയ സന്തോഷത്തിന് ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടുളളതാണ് കുറിപ്പ്. തന്റെ കാത്തിരിപ്പ് വെറുതേയായില്ല. വിലപിടിച്ച സമ്മാനമാണ് കുഞ്ഞെന്നും താരം കുറിച്ചിട്ടുണ്ട്. 

നീലനിറത്തിലെ കുട്ടിയുടുപ്പിട്ട് കിടക്കുന്ന ഇസഹാഖിനോട് ചേര്‍ന്ന് താരം കിടക്കുന്ന ചിത്രമാണ് പങ്കുവച്ചത്. അപ്പന്റെ മുഖത്ത് കടിക്കുന്ന കുഞ്ഞിന്റെ ചിത്രമാണ് ഇത്. ചിത്രത്തില്‍ സന്തോഷം അറിയിച്ച് നിരവധിപേരാണ് കമന്റുകളുമായി എത്തിയത്. സിനിമാതാരം ഉണ്ണിമുകുന്ദന്‍, ദിവ്യ ഉണ്ണി, അന്ന രാജന്‍, ഗീതു മോഹന്‍ദാസ്, ഇന്ദ്രജിത്ത് തുടങ്ങിയവരും അച്ഛനൊപ്പമുളള ചിത്രം പങ്കുവച്ച് എത്തിയിരുന്നു. അച്ഛന്റെയും തന്റെയും ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ഉണ്ണി ആശംസകള്‍ അറിയിച്ചത്. തന്റെ അച്ഛനെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുന്ന ചിത്രം പൂര്‍ണിമ പങ്കുവച്ചപ്പോള്‍ അച്ഛന്റെ ഒരു പഴയ കാല ചിത്രമാണ് ഇന്ദ്രജിത്ത് പങ്കുവച്ചത്.

Kunchako boban shares a picture on Fathers day

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES