സിനിമയ്ക്കൊപ്പം സോഷ്യൽ മീഡിയയിലും വളരെ സജീവമായ താരമാണ് കുഞ്ചാക്കോ ബോബൻ. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്ക് വയ്ക്കുന്ന താരം തന്നെ ട്രോളാനെത്തിയ ആരാധകന് ന്‌ല്കിയ മറുപടിയാണ് കൈയടി നേടുന്നത്.
ആലപ്പുഴയിൽ ക്ലബ് എഫ് എം എത്തിയതിന്റെ ഭാഗമായി ചിത്രീകരിച്ച പരസ്യവീഡിയോ കുഞ്ചാക്കോ ബോബൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അതിനു താഴെയാണ് ആരാധകൻ വിമർശനം ഉന്നയിച്ച് എത്തിയത്.ചാക്കോച്ചാ, നല്ലൊരു സിനിമ അടുത്തെങ്ങാനും കാണാൻ പറ്റുമോ? അനിയത്തിപ്രാവ് കഴിഞ്ഞിട്ടൊന്നും കാണാൻ പറ്റിയിട്ടില്ല.'-ഇങ്ങിനെയായിരുന്നു ഇൻസ്റ്റഗ്രാമിൽ വിമർശകന്റെ കമന്റ്.
ചാക്കോച്ചന്റെ മറുപടി ഇങ്ങിനെ: 'മണിച്ചിത്രത്താഴ് കാണൂ , അനിയത്തിപ്രാവിനു ശേഷം എത്ര നല്ല സിനിമകൾ റിലീസ് ചെയ്തു'. താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പരസ്യവിഡിയോക്ക് താഴെയായിരുന്നു കമന്റും മറുപടിയും.
ചാക്കോച്ചന്റെ മറുപടി വൈറലായതോടെ വിമർശകൻ കമന്റ് നീക്കം ചെയ്തു. തട്ടുംപുറത്ത് അച്യുതൻ, അള്ള് രാമേന്ദ്രൻ എന്നിവയാണ് ചാക്കോച്ചന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ. നിലവിൽ ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസിൽ ചാക്കോച്ചൻ ഡോക്ടറുടെ വേഷത്തിൽ എത്തുന്നുണ്ട്. ജിസ് ജോയ് ചിത്രം, സൗബിൻ ഷാഹിർ, ഗപ്പി സംവിധായകൻ ജോൺ പോൾ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ഇവയാണ് പുതിയ പ്രോജക്ടുകൾ.