ഷൂട്ടിങ്ങ് തിരക്കുകളില്ലാത്ത സമയങ്ങള്‍ കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്ന താരമാണ് ചാക്കോച്ചന്‍. മകനും ഭാര്യയ്ക്കുമൊപ്പമുള്ള രസകരമായ വീഡിയോയും താരം ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. കുടുംബത്തിലെ എല്ലാ അംഗങ്ങളുമായി തീര്‍ത്ഥ യാത്രയിലാണിപ്പോള്‍ ചാക്കോച്ചന്‍. വേളാങ്കണിയിലേക്കാണ് കുടുംബസമേതം താരം പോയിരിക്കുന്നത്.
യാത്രാ മധ്യേയുള്ള ചിത്രങ്ങള്‍ ചാക്കോച്ചന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.നല്ല അടിപൊളി കമ്പനിയുണ്ടെങ്കില്‍ എത്ര നീണ്ട യാത്രയും വളരെ ചെറുതായി അനുഭവപ്പെടും. ഒരുപാട് നാളുകള്‍ക്ക് ശേഷം എന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ഒരു വേളാങ്കണി യാത്രചാക്കോച്ചന്‍ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു.
കൂടാതെ വേളാങ്കണിയിലായിരിക്കെ കുടുംബത്തിനൊപ്പം ഒരു ഓട്ടൊറിക്ഷ മത്സരം നടത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം. ചാക്കോച്ചനും, ഭാര്യ പ്രിയയും മകന്‍ ഇസുവിനും എതിരായി മത്സരിച്ചത് താരത്തിന്റെ സഹോദരങ്ങളാണ്. രണ്ടു ഓട്ടോയില്‍ വന്നിറങ്ങുകയാണ് കുടുംബം. ശേഷം എല്ലാവരും പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ജീവിതത്തിലെ പല ചെറിയ കാര്യങ്ങളുമായിരിക്കും കൂടുതല്‍ സന്തോഷം കൊണ്ടുവരുക വീഡിയോയ്ക്ക് താഴെ ചാക്കോച്ചന്‍ കുറിച്ചു.
കുഞ്ചാക്കോ ബോബന്‍ എന്ന നടനെ സംബന്ധിച്ച് ഏറ്റവും മികച്ച വര്‍ഷമാണ് കടന്നു പോയത്. ന്നാ താന്‍ കേസ് കൊട്, അറിയിപ്പ്,പട ,ഒറ്റ് തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച പ്രകടനമായിരുന്നു താരത്തിന്റേത്. ചാവേര്‍, 2018 എന്നിവയാണ് ചാക്കോച്ചന്റെ പുതിയ ചിത്രങ്ങള്‍.