കുഞ്ചാക്കോ ബേബാന്‍ എന്ന നടന് ഒരു ഇടേളക്ക് ശേഷം തിരിച്ചെത്തിയപ്പോഴും നല്ല ചിത്രങ്ങള്‍ തേടിയെത്തുന്നു. നിരവധി നല്ല ചിത്രങ്ങ മലയാളത്തിനു സമീപകാലത്ത് ചാക്കോച്ചന് നല്‍കിയിട്ടുണ്ട്. വര്‍ണ്യത്തില്‍ ആശങ്കക്ക് ശേഷം ആഷിക്ക് ഉസ്മാന് നിര്‍മ്മിക്കുന്ന പുതിയ ചിത്രം അള്ള് രാമേന്ദ്രന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.കുഞ്ചാക്കോ ബേബാന്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇത് പുറത്തിറക്കിയത്.
ഫസ്റ്റ്ലുക്കില്‍ വേറിട്ടൊരു ഗെറ്റപ്പിലാണ് ചാക്കോച്ചനെ കാണിച്ചിരിക്കുന്നത്. അപര്‍ണ ബാലമുരളിയും ചാന്ദ്നി ശ്രീധറുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് ചാക്കോച്ചന് എത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ആഷിഖ് ഉസ്മാന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കൃഷ്ണശങ്കറും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ഷാന്‍ റഹ്മാന് സംഗീതമൊരുക്കുന്നു. സെന്‍ട്രല്‍ പിക്ചേഴ്സാണ് ചിത്രം തിയ്യേറ്ററുകളില്‍ എത്തിക്കുന്നത്. ഹരീഷ് കണാരന്,കൃഷ്ണപ്രഭ,കൃഷ്ണ ശങ്കര്‍, ധര്മ്മജന് ബോള്‍ഗാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.
അടുത്ത വര്‍ഷം ജനുവരിയില്‍ സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. ജോണി ജോണി യെസ് അപ്പ ആയിരുന്നു ചാക്കോച്ചന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ ചിത്രം. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന തട്ടുംപുറത്ത് അച്യൂതനാണ് ചാക്കോച്ചന്റെതായി ക്രിസ്മസ് റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.
നവാഗതനായ ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന് നായകനായെത്തുന്നു. ചിത്രത്തില്‍ കൃഷ്ണ ശങ്കറും പ്രധാന വേഷത്തിലുണ്ട്. ജിംഷി ഖാലിദ് ഛായാഗ്രഹണവും ഷാന്‍ റഹ്മാന് സംഗീതവും നിര്‍വഹിക്കുന്നു.