Latest News

'പ്രിയ ശിഷ്യയുടെ നൃത്ത വിദ്യാലയം ആരംഭിക്കുമ്പോള്‍ വരാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്'; നടി കൃഷ്ണപ്രഭ ആരംഭിച്ച നൃത്തവിദ്യാലയം ജൈനികയുടെ ഉദ്ഘാനം നിര്‍വ്വഹിച്ച് മമ്മൂക്ക; ഒപ്പം മിയയും ആര്യയും

Malayalilife
 'പ്രിയ ശിഷ്യയുടെ നൃത്ത വിദ്യാലയം ആരംഭിക്കുമ്പോള്‍ വരാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്';  നടി കൃഷ്ണപ്രഭ ആരംഭിച്ച  നൃത്തവിദ്യാലയം ജൈനികയുടെ ഉദ്ഘാനം നിര്‍വ്വഹിച്ച് മമ്മൂക്ക; ഒപ്പം മിയയും ആര്യയും

ലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒട്ടെറെ വേഷങ്ങള്‍ ചെയ്ത നടിയാണ് കൃഷ്ണപ്രഭ. ഇന്ന് താരത്തിന്റെ ഡാന്‍സ് സ്‌കൂള്‍ ഉദ്ഘാടനം ഏറെ ശ്രദ്ധിക്കപ്പെട്ടത് നടന്‍ മമ്മൂട്ടിയുടെ സാനിധ്യം കൊണ്ടായിരുന്നു. സിനിമാരംഗത്തെ പ്രമുഖരോട് മാത്രമല്ല ചെറിയ റോള്‍ ചെയ്യുന്ന സഹതാരങ്ങളോട് പോലും എത്ര സ്നേഹമായിട്ടാണ് മമ്മൂട്ടി പെരുമാറുന്നത് എന്നതിന്റെ അടയാളമായിരുന്നു കൃഷ്ണപ്രഭയുടെ ഡാന്‍സ് സ്‌കൂള്‍ ഉഗ്ഘാടനത്തിന് മമ്മൂട്ടി എത്തിയത്. ഉദ്ഘാടന വേളയില്‍ മമ്മൂട്ടി കൃഷ്ണപ്രഭയോട് പറഞ്ഞ വാക്കുകളും ആരാധകര്‍ ഏറ്റെടുക്കുകയാണ്.

ഇന്നലെ എറണാകുളത്ത് കൃഷ്ണപ്രഭയുടെ ജൈനിക എന്ന ഡാന്‍സ് സ്‌കൂള്‍ ആരംഭിച്ചത്. ചടങ്ങിന് ഉദ്ഘാടകനായി എത്തിയത് മമ്മൂട്ടിയാണ്. മമ്മൂട്ടിക്കൊപ്പം  മിയ, അപര്‍ണ ബാലമുരളി, ആര്യ, ഷീലു ഏബ്രഹാം, മിയയുടെ അമ്മ ജിമി ജോര്‍ജ്, രമേഷ് പിഷാരടി,  ഹൈബി ഈഡന്‍ എംഎല്‍എ, സംഗീത സംവിധായകന്‍ അഫ്സല്‍ യൂസഫ്, സംവിധായകരായ അരുണ്‍ ഗോപി, ആന്റണി സോണി തുടങ്ങിയവര്‍ പങ്കെടുത്തു.

കൃഷ്ണ പ്രഭ, ഞാന്‍ പഠിപ്പിച്ചതൊക്കെ ശിഷ്യരെ നന്നായി പഠിപ്പിക്കണം, എന്റെ ശിഷ്യ ഇങ്ങനെ ഒരു സ്‌കൂള്‍ തുടങ്ങുന്നതില്‍ വളരെ സന്തോഷമുണ്ട്. ഞാന്‍ പിന്നെ ലോകത്തെമ്പാടും നൃത്തം ചെയ്ത് നടക്കുന്നതു കൊണ്ട് എല്ലായ്പോഴും എല്ലായിടത്തും എത്താന്‍ കഴിഞ്ഞോണം എന്നില്ല.''എന്ന ഡയലോഗ് പറഞ്ഞാണ് മമ്മൂട്ടി ഇദ്ഘാടനചടങ്ങ് ഗംഭീരമാക്കിയത്.''പ്രിയ ശിഷ്യയുടെ നൃത്ത വിദ്യാലയം ആരംഭിക്കുമ്പോള്‍ വരാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. കൃഷ്ണ പ്രഭ ഇത്ര നന്നായി ഡാന്‍സ് ചെയ്യുമെന്ന് ഈ അടുത്താണ് മനസ്സിലായത്. ഇങ്ങനെ കുറെ കൃഷ്ണ പ്രഭമാരെ ഉണ്ടാക്കാന്‍ ഇതിലൂടെ സാധിക്കട്ടെ'' എന്നും താരം ആശംസിച്ചു.

ഇതിന് മറുപടിയായി സംഗതി കളിയാക്കാനാണ് ഞാനാണ് നൃത്തം പഠിപ്പിച്ചത് എന്നൊക്കെ മമ്മൂക്ക പറഞ്ഞെങ്കിലും അഭിനയം മനസ്സില്‍ കയറിയ കുഞ്ഞുപ്രായം മുതല്‍ മമ്മൂക്ക തന്നെയാണ് ഗുരു' എന്ന് കൃഷ്ണ പ്രഭ പറഞ്ഞു. തിരക്കുകള്‍ക്കിടയിലും തന്റെ ഈ ചെറിയ ചടങ്ങിനെത്തിയ മമ്മൂക്കയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും കൃഷ്ണ പ്രഭ കൂട്ടിച്ചേര്‍ത്തു. അതേസമയം വിളിക്കാതിരുന്നിട്ടും ഇങ്ങോട്ട് വിളിച്ചു ചോദിച്ചാണ് താനെത്തിയതെന്ന് കൃഷ്ണ പ്രഭയെ ട്രോളി മിമിക്രി കലാകാരനും നടനും സംവിധായകനുമായ രമേഷ് പിഷാരടി സംസാരിച്ചു.. അതാണ് ചടങ്ങില്‍ എത്താന്‍ വൈകിയത്. എന്നാലും മമ്മൂക്കയോട് വിളിച്ച് എല്ലാം നന്നായി ചെയ്യണമെന്ന് ഏല്‍പിച്ചിരുന്നു. ഉദ്ഘാടനം കഴിഞ്ഞ ഉടനെ വിളിച്ച് എല്ലാം നന്നായി ചെയ്തിട്ടുണ്ടെന്ന് പറഞ്ഞിട്ടാണ് മമ്മൂട്ടി ഇവിടുന്നു പോയതെന്നും പിഷാരടിയുടെ ചിരിയോടെ പറഞ്ഞു. പിന്നെ മിമിക്രിക്കു ക്ലാസെടുക്കാന്‍ ഇടയ്ക്ക് വരാമെന്നും കൃഷ്ണപ്രിയക്ക് വാഗ്ദാനം നല്‍കി. ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ നൃത്തരൂപങ്ങളും സംഗീതവുമെല്ലാം അഭ്യസിക്കുന്ന സ്‌കൂളാണ് കൃഷ്ണപ്രഭ ആരംഭിച്ചത്. പ്രേക്ഷകരോട് എല്ലാ പിന്തുണയും അഭ്യര്‍ഥിക്കാനും താരം മറക്കുന്നില്ല. 


 

Read more topics: # Actress,# Krishnaprabha,# dance school,# Mammookka
Actress Krishnaprabha starts her dance school in Ernakulam inaugurates by superstar Mamooka

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES