Latest News

തെന്നിന്ത്യൻ സൂപ്പര്‍ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ ഒരുക്കുന്ന 'കോളാമ്പി'; ട്രയിലർ റിലീസ് ചെയ്തു: ചിത്രം ഏപ്രിൽ ഏഴിന് തിയേറ്ററുകളിൽ എത്തും

Malayalilife
തെന്നിന്ത്യൻ സൂപ്പര്‍ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ ഒരുക്കുന്ന 'കോളാമ്പി'; ട്രയിലർ റിലീസ് ചെയ്തു: ചിത്രം ഏപ്രിൽ ഏഴിന് തിയേറ്ററുകളിൽ എത്തും

തെന്നിന്ത്യൻ സൂപ്പര്‍ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ ഒരുക്കുന്ന 'കോളാമ്പി'യുടെ ട്രയിലർ റിലീസ് ചെയ്തു.

ചിത്രം ഏപ്രിൽ ഏഴിന്  തിയേറ്ററുകളിൽ എത്തും. നിർമാല്യം സിനിമയുടെ ബാനറിൽ രൂപേഷ് ഓമനയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

നിത്യ മേനോനും രഞ്ജി പണിക്കരുമാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റിലീസിന് മുൻപേ ചിത്രത്തിന് ഒരു ദേശീയ പുരസ്ക്കാരവും ഒരു സംസ്ഥാന പുരസ്ക്കാരവും നേടിയിരുന്നു. രവി വര്‍മന്‍ ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണംനിര്‍വ്വഹിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ സാബു സിറിളും നിര്‍വ്വഹിക്കുന്നു.

സംവിധായകനോടൊപ്പം ഡോ.കെ.എം വേണുഗോപാലും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രഭാവർമ്മയുടെ വരികൾക്ക് രമേഷ് നാരായണനാണ് സംഗീതം. എൻ.എം ബാദുഷ പ്രൊഡക്ഷൻ കൺട്രോളറാവുന്ന ചിത്രത്തിന് ശബ്ദസംവിധാനം നിര്‍വഹിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്. രാജ്യാന്തര സിനിമാ പ്രേക്ഷകരെയും മേളകളെയും ലക്ഷ്യമിട്ടാണ് കോളാമ്പി ഒരുക്കിയിരിക്കുന്നത്.

തത്സമയം ഒരു പെൺകുട്ടി എന്ന സിനിമക്ക് ശേഷമാണ് ടി.കെ രാജീവ് കുമാറിന്‍റെ സിനിമയിൽ വീണ്ടും നിത്യ മേനോൻഅഭിനയിക്കുന്നത്.

കൂടാതെ രാജീവ് കുമാറിൻ്റെ 25 മത് സിനിമയുമാണ് "കോളാമ്പി". ചിത്രത്തിൽ ബോംബെ ജയശ്രീ ആലപിച്ച ഗാനം ഇതിനോടകം പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു.

ചിത്രത്തില്‍ നിത്യാ മേനോന്‍, രണ്‍ജി പണിക്കര്‍, ദിലീഷ് പോത്തന്‍, രോഹിണി, മഞ്ജുപിള്ള, ബൈജു സന്തോഷ്, സിദ്ധാര്‍ത്ഥ് മേനോൻ, ജി സുരേഷ് കുമാര്‍, അരിസ്റ്റോ സുരേഷ്,സിജോയി വർഗ്ഗീസ് തുടങ്ങിയവർ ഉള്‍പ്പെടുന്ന താരനിരയാണുള്ളത്. 

എഡിറ്റർ: അജയ് കുയിലൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രതാപൻ കല്ലിയൂർ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: പ്രദീപ് രംഗൻ.,പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Read more topics: # കോളാമ്പി
Kolaambi Official Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES