'ആരെയാണ് അഭിഷേകിന് ഏറ്റവും പേടി, അമ്മയെയോ ഭാര്യയെയോ?  അമ്മയെയാണ് പേടിയെന്ന് അഭിഷേകും ഭാര്യയെയാണെന്ന് സഹോദരിയും..! താരങ്ങളുെട വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Malayalilife
 'ആരെയാണ് അഭിഷേകിന് ഏറ്റവും പേടി, അമ്മയെയോ ഭാര്യയെയോ?  അമ്മയെയാണ് പേടിയെന്ന് അഭിഷേകും ഭാര്യയെയാണെന്ന് സഹോദരിയും..! താരങ്ങളുെട വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ബോളുവുഡ് ആരാധകരെ ്അസൂയപ്പെടുത്തുന്ന താരദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. ഇരുവരുടെയും വിശേഷങ്ങളും ചിത്രങ്ങളും എപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. എന്നാല്‍ ഇത്തവണ ഇരുവരും ചര്‍ച്ചയായത് ഒരു ചാനല്‍ പരിപാടിയുടെ സംഭാഷണത്തിലാണ്. ജനപ്രിയ ചാറ്റ് ഷോ ആയ കോഫി വിത്ത കരണില്‍ അതിഥികളായെത്തിയത് അഭിഷേക് ബച്ചനും സഹോദരി ശ്വേതയുമായിരുന്നു.

30 മിനിറ്റുള്ള പരിപാടിയുടെ വീഡിയോ ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. ഇതിലെ ചില ചോദ്യങ്ങളും ഉത്തരങ്ങളും ഇരുവരും തമ്മിലെ വഴക്കും ഉള്‍പ്പെടുത്തിയാണ് പ്രൊമോ. ഇതിന് പിന്നാലെ പ്രെമോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. റാപ്പിഡ് ഫയര്‍ റൗണ്ടില്‍ അഭിഷേകിനോട് ചോദിക്കുന്ന ചോദ്യം 'ആരെയാണ് അഭിഷേകിന് ഏറ്റവും പേടി, അമ്മയെയോ ഭാര്യയെയോ?' എന്നാണു. അമ്മയെയാണ് പേടിയെന്ന് അഭിഷേകിന്റെ ഉത്തരം. എന്നാല്‍ ഉടനെ ശ്വേതയുടെ മറുപടിയെത്തി. 'ഭാര്യയെയാണ് അഭിഷേകിന് പേടി'. ഇതെന്റെ റാപ്പിഡ് ഫയര്‍ റൗണ്ടാണ്, മിണ്ടാതിരിക്കെന്നാണ് ശ്വേതയോടുള്ള അഭിഷേകിന്റെ മറുപടി.

വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കരണ്‍ ജോഹറിന്റെ നിരവധി ചോദ്യങ്ങളും ഉത്തരങ്ങളും ഇരുവരും തമ്മിലുള്ള വഴക്കും ഉള്‍പ്പെടുത്തിയാണ് പ്രമോ. ഇതിലൂടെ താരത്തെക്കുറിച്ചു പുതിയ ചില വെളിപ്പെടുത്തലുകള്‍ നടത്തുകയാണ് സഹോദരി ശ്വേത. 

KoffeeWithKaran,abhishek bachchan,swetha bachchan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES