Latest News

ഓസ്‌കാര്‍ വേദിയിലെക്കെത്താന്‍ ധരിച്ച വസ്ത്രം മൂലം ഇത്തവണ പണികിട്ടിയത് ഹോളിവുഡ് നടി കിം കര്‍ദാഷ്യാനും സഹോദരിക്കും; ശരീരത്തില്‍ ഒട്ടികിടക്കുന്ന വസ്ത്രം ധരിച്ച് ഇറുക്കം കൂടിയതോടെ വേദിയിലെക്കെത്താന്‍ കാറില്‍ കിടന്ന് യാത്ര ചെയ്ത് താരസഹോദരിമാര്‍

Malayalilife
ഓസ്‌കാര്‍ വേദിയിലെക്കെത്താന്‍ ധരിച്ച വസ്ത്രം മൂലം ഇത്തവണ പണികിട്ടിയത് ഹോളിവുഡ് നടി കിം കര്‍ദാഷ്യാനും സഹോദരിക്കും; ശരീരത്തില്‍ ഒട്ടികിടക്കുന്ന വസ്ത്രം ധരിച്ച് ഇറുക്കം കൂടിയതോടെ വേദിയിലെക്കെത്താന്‍ കാറില്‍ കിടന്ന് യാത്ര ചെയ്ത് താരസഹോദരിമാര്‍

ലോക സിനിമാ പ്രേമികള്‍ ഒന്നടങ്കം ഉറ്റു നോക്കുന്ന നിമിഷമാണ് ഓസ്‌കാര്‍ വേദി. 92-ാമത് ഓസ്‌കര്‍ പുരസ്‌കാര ദാനചടങ്ങിന്റെ അലയൊലികളാണ് ഇപ്പോഴും നിറയുകയാണ്. പുരസ്‌കാര വേദിയില്‍ എത്തുന്ന താരസുന്ദരിമാരും സുന്ദരന്മാരും ശ്രദ്ധ നേടാനുള്ള മത്സരങ്ങളായും വേദിയെ കാണുന്നുണ്ട്. അങ്ങനെ വ്യത്യസ്ത ലുക്കിലും വസ്ത്രത്തിലുമൊക്കെ വേദിയിലെത്തി ശ്രദ്ധ നേടുന്ന താരങ്ങളും അതിനൊപ്പം വസ്ത്രം മൂലം പണികിട്ടുന്ന താരങ്ങളും ഉണ്ട്. ഇത്തവണത്തെ ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങിനെത്തി വസ്ത്രം പണികൊടുത്തത് ഹോളിവുഡിലെ ഏറ്റവും പ്രശസ്തരായ താരസഹോദരിമാരായ കിം കര്‍ദാഷ്യാനും കെയ്ലി ജെന്നറിനുമാണ്.

കാഴ്ചയില്‍ വളരെ ആകര്‍ഷണീയമായ വസ്ത്രമാണ് ഇവര്‍ ധരിച്ചത്. എന്നാല്‍ ഇറുക്കം കൂടിയത് മൂലം ഇവര്‍ക്ക് മര്യാദയ്ക്ക് ഇരിക്കാന്‍ പോലും കഴിഞ്ഞില്ല. കാറില്‍ കിടന്നാണ് ഇവര്‍ വേദിയിലെത്തിയത്.ഫാഷനില്‍ എന്നും പരീക്ഷണങ്ങള്‍നടത്തി ശ്രദ്ധനേടാറുള്ളവരാണ് ഇവര്‍ ഓസ്‌കര്‍പുരസ്‌കാര ചടങ്ങിലും അതീവ സുന്ദരികളായാണ് എത്തിയത്. 

ക്രീം നിറത്തിലുള്ള ഫ്രോക്കാണ് കിം അണിഞ്ഞിരുന്നത്. നീലയില്‍ സീക്വന്‌സ് വര്ക് ചെയ്ത വസ്ത്രമാണ് കയ്‌ലി ധരിച്ചിരുന്നു. ഇവര്തന്നെയാണ് കാറില് കിടന്നാണ് എത്തിയതെന്ന് ആരാധകരെ അറിയിച്ചത്. കയ്‌ലി തന്റെ ചിത്രം ഇന്സ്റ്റഗ്രാമില് പോസ്റ്റ് ചെയ്തപ്പോള്‍കിം വിഡിയോ ആണ് പങ്കുവെച്ചത്. ഇറുക്കം കൂടിയാലും മികച്ച വസ്ത്രമാണിതെന്നും കിം അഭിപ്രായപ്പെട്ടു. എന്നാല് ഇരുവരും ഇപ്പോള് രൂക്ഷ പരിഹാസത്തിന് ഇരയാവുകയാണ്.

Kim Kardashian Kylie Jenner Gowns at The Oscar 2020

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES