മലയാളത്തിലൂടെ എത്തി തെന്നിന്ത്യൻ സിനിമാ ലോകത്ത് നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ് മേനക -സുരേഷ് ദമ്പതികളുടെ മകൾ കീർത്തി സുരേഷ്. സാവിത്രി എന്ന നടിയുടെ ജീവിതകഥ വെള്ളിത്തിരയിലെത്തിച്ച മഹാനടിയുടെ വീജയം കീർത്തിയുടെ കരിയർ ഗ്രാഫ് കുത്തനെ ഉയർത്തിയിരിക്കുകയാണ്.
മഹാനടിക്കു ശേഷം താരമൂല്യം ഉയർന്ന നടി ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ സെല ക്ടീവായി മാറിയിരുന്നു. വിജയ് നായകനാവുന്ന സർക്കാർ എന്ന ചിത്രത്തിൽ കീർത്തിയാണ് നായികാ വേഷത്തിൽ എത്തുന്നത്. എ.ആർ മുരുകദോസ് സംവിധാനം ചിത്രത്തിൽ മികച്ചൊരു കഥാപാത്രമായാണ് കീർത്തി എത്തുന്നത്.ദളപതി വിജയ്യുടെ സർക്കാർ, വിക്രമിന്റെ സാമി 2, വിശാലിന്റെ സണ്ടക്കോഴി 2 തുടങ്ങി തമിഴകത്തെ മുൻനിര നായകന്മാരുടെ ചിത്രങ്ങളിലെല്ലാം നായിക കീർത്തിയാണ്.
തമിഴിലും തെലുങ്കിലുമായി കൈനിറയെ ചിത്രങ്ങളുമായി തിരക്കിലായ നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വീഡിയോ ആ്ണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.ലൈഫ് സ്‌റ്റൈൽ മാഗസിന്റെ കവർഫോട്ടോ ഷൂട്ടിന്റെ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. വീഡിയോയിൽ ക്യൂട്ട്‌നെസ് ലുക്ക് മാറ്റി ഭാരം കുറച്ച് സ്‌റ്റൈലിഷ് ലുക്കിലാണ് നടി എത്തുന്നത്.