കേരളക്കരയിലെ തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ് കായംകുളം കൊച്ചുണ്ണി. കൊച്ചുണ്ണിയെ അവതരിപ്പിച്ച നിവിനും ഇത്തിക്കര പക്കിയായി നിറഞ്ഞാടിയ മോഹന്‍ലാലിനും അഭിനന്ദനപ്രവാഹമാണ് ഇപ്പോള്‍. എന്നാല്‍ കൊച്ചുണ്ണിയില്‍ ഒരു ലിപ് ലോക്ക് ഉണ്ടായിരുന്നെന്നും പ്രിയ ആനന്ദിന് സമ്മതമായിട്ടും അത് വെളിച്ചം കാണാതെ പോയതിന് കാരണമുണ്ടെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ ചിത്രത്തിന്റെ സംവിധായകന് റോഷന് ആന്‍ഡ്രൂസ്.
ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് നിവിന്‍ പോളിയും സംവിധായകന് റോഷന് ആന്‍ഡ്രൂസും കൈരളി ടിവിയിലെ ജെബി ജംഗ്ഷനില്‍ എത്തിയപ്പോഴാണ് റോഷന് ലിപ് ലോക്കിന്റെ വിവരം പങ്കുവച്ചത്. ജോണ്‍ ബ്രിട്ടാസ് നിവിനോട് ലിപ് ലോക്ക് ചെയ്യുന്നതിന് ഭാര്യയ്ക്ക് പ്രശ്നമുണ്ടോ എന്ന് ചോദിച്ചതിന് മറുപടിയായിട്ടാണ് നിവിനും റോഷനും കൊച്ചുണ്ണിയിലെ ലിപ് ലോക്ക് സീനിന്റെ കാര്യം പറഞ്ഞത്. എനിക്ക് ലിപ് ലോക് കംഫര്‍ട്ടബിള്‍ അല്ലെന്നായിരുന്നു നിവിന്റെ മറുപടി. ഇതിന് പിന്നാലെയാണ് കൊച്ചുണ്ണിയില്‍ ഒരു ലിപ് ലോക്ക് സീനുണ്ടായിരുന്നെന്നും എന്നാല്‍ നിവിന്‍ അത്തരം സീനുകളില്‍ അഭിനയിക്കാന്‍ താല്പര്യമില്ലാത്തത് കൊണ്ട് ഒഴിവാക്കുകയായിരുന്നെന്നും റോഷന് ആന്‍ഡ്രൂസ് പറഞ്ഞത്. നായികയായ പ്രിയ ആനന്ദിന് ലിപ് ലോക്ക് ചെയ്യുന്നതിന് പ്രശ്നമുണ്ടായിരുന്നില്ല. പക്ഷെ നിവിന്റെ താല്പര്യമില്ലായ്മ കൊണ്ടാണ് സീന്‍ ഒഴിവാക്കിയതെന്നും റോഷന് ആന്‍ഡ്രൂസ് ജെ.ബിയില്‍ പറഞ്ഞു.
എന്നാല്‍ ഇതിന് പിറകേ സോഷ്യല്‍മീഡിയയില്‍ നിവിന്‍- ടൊവിനോ ഫാന്‍സ് തമ്മില്‍ അടിയും തുടങ്ങിയിട്ടുണ്ട്. ടൊവിനൊയെ പോലെ ആകാന്‍ നിവിന്‍ പറ്റില്ലെന്നും നിവിന്‍ മാസ് ആണെന്നും നിവിന്‍ ആരാധകര്‍ പറയുമ്പോള്‍, ചുംബന രംഗത്ത് അഭിനയിക്കാന്‍ ധൈര്യവും കൂടി വേണമെന്നാണ് ടൊവിനോ ഫാന്‍സിന്റെ വാദം.