Latest News

സ്ലൈസ് ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് നയന്‍താര; കത്രീന കൈഫിന് നഷ്ടം ഏഴ് കോടിയോളം

Malayalilife
 സ്ലൈസ് ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് നയന്‍താര; കത്രീന കൈഫിന് നഷ്ടം ഏഴ് കോടിയോളം

പെപ്‌സികോയുടെ ജനപ്രിയ പാനീയമായ സ്ലൈസിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് നിന്നുമുള്ള മാറ്റത്തിലൂടെ കത്രീന കൈഫിന് നഷ്ടമായത് ആറ് മുതല്‍ ഏഴ് കോടിയോളം രൂപയെന്ന് റിപ്പോര്‍ട്ട്. ബോളിവുഡ് ചലച്ചിത്ര രംഗത്തെ മുന്‍ നിര താരങ്ങളില്‍ ഒരാളായ കത്രീന തന്റെ അഭിനയ ജീവിതത്തിന് പുറമെ ലാക്‌മേ, ലോറിയല്‍ തുടങ്ങി നിരവധി ബ്രാന്‍ഡുകളുടെ കൂടി അംബാസിഡര്‍ ആണ്. 2023 ലാണ് കത്രീന പെപ്‌സികോയുമായി വേര്‍പിരിഞ്ഞത്.

കത്രീനയുടെ പിന്‍വാങ്ങലിനെത്തുടര്‍ന്ന് സ്ലൈസിന്റെ അംബാസിഡറായി കിയാര അദ്വാനി എത്തിയിരുന്നു. ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ അംബാസിഡറായി അടുത്തിടെ നയന്‍താര പരസ്യ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് കത്രീന വീണ്ടും ചര്‍ച്ചയാകുന്നത്. 'ആംസൂത്ര' പോലുള്ള സ്ലൈസിന്റ വലിയ ക്യാംപെയിനുകളുടെ മുഖമായിരുന്നു കത്രീന.

ഒരു ബ്രാന്‍ഡുമായി കരാറിലേര്‍പ്പെടാന്‍ ഏകദേശം 7 കോടി വരെ കത്രീന വാങ്ങുന്നുണ്ടെന്നാണ് വിവരം. സ്ലൈസിന്റെ അംബാസിഡര്‍ സ്ഥാനത്ത് നിന്നുമുള്ള മാറ്റത്തിലൂടെ വലിയ സാമ്പത്തിക തിരിച്ചടി കത്രീനയ്ക്കുണ്ടായതായാണ് വിലയിരുത്തല്‍. 

2003ല്‍ ബൂം എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ തുടക്കം കുറിച്ച കത്രീനയ്ക്ക് ആദ്യ ചിത്രത്തില്‍ വലിയ ബോക്‌സ് ഓഫീസ് വിജയം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് സല്‍മാന്‍ഖാനൊപ്പം 2005 ല്‍ പുറത്തിറങ്ങിയ മേനേ പ്യാര്‍ ക്യോന്‍ കിയ എന്ന ഹിറ്റ് ചിത്രത്തിലൂടെ കത്രീന ചലച്ചിത്ര ലോകത്ത് തന്റെ സ്ഥാനമുറപ്പിച്ചു. സല്‍മാന്‍ഖാനൊപ്പം ടൈഗര്‍ 3 യിലും വിജയ് സേതുപതിയ്‌ക്കൊപ്പം മെറി ക്രിസ്തുമസ് എന്നീ ചിത്രങ്ങളിലാണ് കത്രീന അവസാനമായി സ്‌ക്രീനില്‍ എത്തിയത്.

Read more topics: # കത്രീന
Katrina Kaif as Slice brand

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES