പാഷാണം ഷാജി എന്നറിയപ്പെടുന്ന സാജു നവോദയ ആദ്യമായി നായക വേഷത്തിലെത്തുന്ന ചിത്രം കരിങ്കണ്ണന്‍ തിയറ്ററുകളിലെത്തിയിരിക്കുകയാണ്. പപ്പന്‍ നരിപ്പറ്റ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാട്ടിന്‍ പുറങ്ങളില്‍ സജീവമായ കരിങ്കണ്ണ് വെക്കല്‍ സങ്കല്‍പ്പത്തെ ഹാസ്യത്തിന്റെ മേമ്ബൊടിയോടെ അവതരിപ്പിക്കുകയാണ്. ചിത്രത്തിലെ പാട്ട് കാണാം.
റോഷ്‌നി നായികയായി എത്തുന്ന ചിത്രത്തില്‍ വിജയ രാഘവന്‍, സലിം കുമാര്‍, ഇന്ദ്രന്‍സ്, ഹരീഷ് കണാരന്‍, കെ ആര്‍ വിജയ, നസീര്‍ സംക്രാന്തി, അഞ്ജലി, പ്രിയങ്ക തുടങ്ങിയവര്‍ അഭിനയിക്കുന്നു. സതീഷ് ബാബു തിരക്കഥ എഴുതുന്ന കരിങ്കണ്ണന്‍ മയ്യഴി ഫിലിംസിന്റെ ബാനറില്‍ ടി എന്‍ പ്രദീപന്‍ നിര്‍മിക്കുന്നു. മോഹന്‍ സിത്താരയുടേതാണ് സംഗീതം.