Latest News

ഫാഷൻ റാംപിന്റെ പ്രിയപ്പെട്ട തൊഴിയായ കരീന ഇത്തവണയെത്തിയത് രാജകുമാരിയെ പോലെ സ്വർണ നിറത്തിലുള്ള ലഹങ്ക അണിഞ്ഞ്; 30 കിലോ തൂക്കമുള്ള വസ്ത്രമണിഞ്ഞെത്തിയ നടിയുടെ ചിത്രങ്ങൾ വൈറലാകുമ്പോൾ

Malayalilife
ഫാഷൻ റാംപിന്റെ പ്രിയപ്പെട്ട തൊഴിയായ കരീന ഇത്തവണയെത്തിയത് രാജകുമാരിയെ പോലെ സ്വർണ നിറത്തിലുള്ള ലഹങ്ക അണിഞ്ഞ്; 30 കിലോ തൂക്കമുള്ള വസ്ത്രമണിഞ്ഞെത്തിയ നടിയുടെ ചിത്രങ്ങൾ വൈറലാകുമ്പോൾ

ഫാഷൻ റാംപിന്റെയും പ്രിയപ്പെട്ട തോഴിയാണ് കരീന കപൂർ. വിവാഹശേഷം ഗർഭിണിയായിരുന്ന സമയത്തും ഫാഷൻ ലോകത്ത് സജീവമായിരുന്നു നടി. പ്രസവശേഷം നടി ഭാരം കുറച്ചെത്തിയപ്പോഴും നിറവയറുമായി ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോഴുമെല്ലാം നടിയെ തേടി വിവാദങ്ങളും എത്തിയിരുന്നു. എന്നാലിതൊന്നും കാര്യമാക്കാതെ ഇപ്പോഴും മോഡലിങ്ങിലും റാംപിലും സജീവമാണ് നടി. ഏറ്റവും ഒടുവിലായി ഡൽഹിയിൽവച്ച് നടന്ന ഇന്ത്യ കൊച്ചൂർ വീക്ക് 2018 ൽ പങ്കെടുത്ത നടിയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

മുപ്പത് കിലോ ഭാരമുള്ള ലെഹങ്ക ധരിച്ചെത്തിയ കരീന ഒരു രാജകുമാരിയെപോലെ റാംപിൽ തിളങ്ങി നിന്നു.സ്വർണ്ണനിറത്തിലുള്ള ലെഹങ്ക ധരിച്ച് റാംപിൽ നിൽക്കുന്ന കരീനയെ കണ്ടാൽ ആരുമൊന്ന് അതിശയിക്കും. അത്രയ്ക്ക് സുന്ദരിയാണ് ആ വസ്ത്രത്തിൽ കരീന എത്തിയതെന്നാണ് റിപ്പോർട്ട്.

'ഓരോ തവണ റാംപിലേക്കെത്തുമ്പോഴും പുതിയ അനുഭവമായാണ് എനിക്ക് തോന്നാറ്. ക്യാമറയ്ക്ക് മുന്നിലെത്തുന്നതിനേക്കാൾ വ്യത്യസ്തമാണ് റാംപ്. ജന്മന ഞാൻ ഒരു നടിയാണ്, മോഡലല്ല'. കരീന പറഞ്ഞു. 'ഇത്തരം ഭാരമുള്ള വസ്ത്രങ്ങൾ അണിഞ്ഞ് നടക്കുക ബുദ്ധിമുട്ടാണ്, പക്ഷേ ഇതിൽ ഞാൻ സുന്ദരിയാണ് അതുപോലെ ആളുകളും സന്തോഷിക്കുന്നു'. എന്നും കരീന കൂട്ടിചേർത്തു.

ബ്രൈഡൽ ഡിസൈനർ വസ്ത്രങ്ങളുടെ നിർമ്മാതാക്കൾ ഫാൽഗുനി ആൻഡ് ഷെയ്ൻ പീകോക്ക് ബ്രാന്ഡിന്റെ ഇന്ത്യയിലെ ആദ്യ ഷോയാണ് ഡൽഹിയിൽവച്ച് നടന്ന ഇന്ത്യ കൊച്ചൂർ വീക്ക് 2018. കമ്പനിയുടെ അമൂർ ഡി ജുനഗർ ശേഖരത്തിലുള്ള ഡിസൈനർ വസ്ത്രങ്ങളാണ് ഷോയിൽ പ്രദർശിപ്പിച്ചത്.

Kareena Kapoor Khan 30 Kg Gold Lehenga

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES