കുട്ടികളുടെ ആരോഗ്യത്തെ പറ്റിയും കുട്ടികളിലെ വാക്‌സിനേഷന്‍ സംബന്ധിച്ച് അമ്മമാര്‍ക്കിടെയില്‍ കൃത്യമായ ബോധല്‍ക്കരണം നല്‍കണമെന്നും ബോളീവുഡ് താരം കരീന കപൂര്‍. ആരോഗ്യ രക്ഷാ സേവനങ്ങളില്‍ പ്രധാനപ്പെട്ടതാണ് പ്രതിരോധ കുത്തിവയ്പ്പ്.രാജ്യത്തെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു ശക്തിപകരാന്‍ നെറ്റ് വര്‍ക്ക് 18നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും രാജ്യവ്യാപകമായി നടത്തുന്ന പ്രചാരണ ക്യാംപെയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കരീന.
ഗുരുതരമായ രോഗങ്ങളില്‍ നിന്നും പകര്‍ച്ചവ്യാധികളില്‍ നിന്നും നമ്മുടെ കുട്ടികളെ രക്ഷിക്കാനുള്ള അവസരമാണ് വാക്‌സിനേഷന്‍. അത് ആരും നിസാരമായി കാണുകയോ ഒഴിവാക്കുകയോ ചെയ്യരുതെന്നും കരീന പറഞ്ഞു. ഇതില്‍ ഏറ്റവുമധികം പങ്ക് വഹിക്കുന്നത് അമ്മമാരാണ്. അത് താന്‍ ഇപ്പോള്‍ ശരിക്കും മനസിലാക്കുന്നുണ്ടെന്നും കരീന കപൂര്‍ പറഞ്ഞു. ചിലര്‍ വാക്‌സിനേഷനോട് മുഖംതിരിക്കുന്നുണ്ടെന്നും ഇത് ഒഴിവാക്കപ്പെടണമെന്നും കരീന പറഞ്ഞു.