പൂമരത്തിനു ശേഷം കൈനിറയെ ചിത്രങ്ങളുമായി മുന്നേറുകയാണ് കാളിദാസ് ജയറാം.സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് ആണ് കാളിദാസിന്റെ ഏറ്റവും പുതിയ ചിത്രം. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സിനിമയുടെ ഒഡിയോ ലോഞ്ച് കൊച്ചിയില്‍ ഐ.എം.എ ഹാളില്‍ വെച്ച് ഇന്നലെ നടന്നു. ചടങ്ങില്‍ കുഞ്ചാക്കോ ബോബന്‍,ജയറാം, കാളിദാസ് ജയറാം. ഐശ്വര്യ ലക്ഷമി, ജോജു ജോര്‍ജ്, കൂടാതെ സിനിമാ രംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുന്നു
കാളിദാസ് ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്. പേര് സൂചിപ്പിക്കുന്നത് പോലെ ഫുട്ബോളിനെ ഇഷ്ടപ്പെടുന്ന ഒരുക്കൂട്ടം ആരാധകരെ കുറിച്ചുള്ള കഥയാണ് ചിത്രം്. അര്‍ജന്റീന ഫാന്‍സായി കാളിദാസ് ജയറാമും കൂട്ടരും,ബ്രസീല്‍ ഫാന്‍സായി ഐശ്വര്യ ലക്ഷ്മിയും കൂട്ടരും എത്തുന്ന പോസ്റ്റര്‍ ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ചിത്രത്തിന്റെ ഒഡിയോ ലോഞ്ച് ആണ് ഇന്നലെ നടന്‍ ജോജു ജോര്‍ജും കുഞ്ചാക്കേ ബോബനും ചേര്‍ന്നു നിര്‍വഹിച്ചു.
ഈ സിനിമയില്‍ അഭിനയിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു കൊണ്ടാണ് കാളിദാസ് ജയറാം ചടങ്ങില്‍ സംസാരിച്ചു തുടങ്ങിയത് അതേസമയം പഴയ കാല സിനിമാ ഒര്‍മ്മകളും സിനിമയിലെ ഗാനത്തെക്കുറിച്ചുമായിരുന്ന ജയറാം സംസാരിച്ചത്.ഏത് സിനിമ ചെയ്താലും അത് വിജയിക്കുന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. തന്റെ ആദ്യ സിനിമ ഇറങ്ങുന്ന ഒരു അനുഭവമാണ് ഇവിടെ എത്തിയപ്പോള്‍ അനുഭവപ്പെട്ടതെന്നു ഐശ്വര്യ പറഞ്ഞു
അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് എന്ന ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്. ജയറാം അഭിനയിച്ച ചിത്രത്തില്‍ .പാടാന്‍ സാധിച്ചതും ഇപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ അഭിനയിച്ച ചിത്രത്തില്‍ പാടാന്‍ സാധിച്ചതും രണ്ടും ഭാഗ്യമായി കാണുന്നുവെന്ന് ചടങ്ങില്‍ വിജയ് പറഞ്ഞു.ഹാസ്യത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രം ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിലാണ് നിര്‍മിക്കുന്നത്. ഷാന്‍ റഹ്മാന്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. കാട്ടുര്‍കടവ് എന്ന ദേശത്തെ അര്‍ജന്റീന ആരാധകരുടെ കഥയാണ് ചിത്രം പറയുന്നത്. പുതുമുഖങ്ങളാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഫെബ്രുവരി 1-നു ചിത്രം തിയേറ്ററില്‍ എത്തും.