2010-ല്‍ ഇറങ്ങിയ ഹിറ്റ് ചിത്രം യെന്തിരന്‍ സിനിമ ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ യന്തിരന്റെ രണ്ടാം ഭാഗം 2.0 ഇറങ്ങുമ്പോള്‍ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. മലയാളത്തിന്റെ അഭിമാനമായ കലാഭവന്‍ മണി യന്തിരന്റെ ഭാഗമായിരുന്നുവെങ്കില്‍ രണ്ടാം ഭാഗത്തില്‍ കലാഭവന്‍ ഷാജോണ്‍ എത്തുന്നുണ്ട്. യെന്തിരനിലേക്ക് താന്‍ എത്തിയതിനെക്കുറിച്ച് നടന്‍ ഷാജോണ്‍ പറഞ്ഞതാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
2010 ലായിരുന്നു എസ് ശങ്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത യന്തിരന്‍ തിയറ്ററുകളിലേക്ക് എത്തുന്നത്. സയന്‍സ് ഫിക്ഷനായി ഒരുക്കിയി സിനിമയുടെ രണ്ടാം ഭാഗമാണ് 2.0. രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിട്ടാണ് 2.0 ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് താരം അക്ഷയ് കുമാറാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. എമി ജാക്സനാണ് ചിത്രത്തിലെ നായിക. കേരളത്തില്‍ മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് സിനിമ വിതരണം ചെയ്യുന്നത്. സിനിമ തിയറ്ററുകളിലേക്ക് എത്തുമ്പോള്‍ മലയാളിയായ കലാഭവന്‍ ഷാജോണ്‍ സിനിമയിലുണ്ടെന്നുള്ളത് കേരളത്തിനും അഭിമാനമാണ്.
ദൃശ്യത്തിലെ പൊലീസുകാരന്റെ വേഷമാണ് തനിക്ക് 2.0യിലേക്കുള്ള വഴി തുറന്നതെന്നാണ് ഷാജോണ്‍ പറയുന്നത്. 2.0 ലെക്ക് അഭിനയിക്കാന്‍ വിളിച്ചതിനെക്കുറിച്ച് ഷാജോണ്‍ പറയുന്നത് ഇങ്ങനെയാണ്.. താന്‍ വീട്ടിലുള്ള ദിവസങ്ങളില്‍ ഉച്ചമയക്കം പതിവാണ്. ഒരു ദിവസം മയങ്ങി എഴുന്നേറ്റപ്പോള്‍ മലയാളത്തില്‍ നിന്നുള്ള ആര്‍ട്ട് ഡയറക്ടറുടെ മിസ്ഡ് കോള്‍ കണ്ടു. തിരികെ വിളിച്ചപ്പോള്‍ യന്തിരന്റെ ആളുകള്‍ വിളിച്ചില്ലേ? എന്ന് അദ്ദേഹം ചോദിച്ചു. പറ്റിക്കാന്‍ പറയുകയാണെന്നാണ് കരുതിയത്. എന്നാല്‍ അവരിപ്പോള്‍ വിളിക്കുമെന്നും പറ്റിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതീക്ഷിച്ച പോലെ വിളിച്ചെങ്കിലും ഷൂട്ടിംഗ് ഡേറ്റ് കേട്ടപ്പോല്‍ തകര്‍ന്ന് പോയി. അമേരിക്കയില്‍ ഒരു ഷോയുടെ സമയത്തായിരുന്നു ഷൂട്ടിംഗ്. തനിക്ക് പറ്റുന്ന ഒരു സീനെങ്കിലും ഉണ്ടെങ്കില്‍ ശങ്കര്‍ സാറിനോട് പറയാമോ എന്നും തനിക്ക് അത്രയധികം താല്‍പര്യമുണ്ടെന്നും അറിയിച്ചെങ്കിവും അറിയിക്കാം എന്ന് മറുപടി നല്‍കിയ ശേഷം പിന്നീട് വിളിയൊന്നും വന്നില്ല. റോള്‍ കൈവിട്ട് പോയി എന്നാണ് കരുതിയതാണ്. പക്ഷെ അവര്‍ തിരികെ വിളിച്ചു. തനിക്ക് വേണ്ടി അക്ഷയ് കുമാര്‍ സാറിന്റെ വരെ ഷെഡ്യൂള്‍ മാറ്റി വെക്കേണ്ടി വന്നുവെന്നും കലാഭവന്‍ ഷാജോണ്‍ പറഞ്ഞു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഷാജോണ്‍ ഇക്കാര്യം വ്യക്തമാക്കിയത്.
രജനി സാറിനൊപ്പം അഭിനയിക്കാന്‍ സീനുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ അദ്ദേഹത്തെ കാണണമെന്നുള്ള ആഗ്രഹം മാനേജരെ അറിയിച്ചുവെന്നും അങ്ങനെ ഒരു ദിവസം രജനികാന്തിനെ കാണാന്‍ സാധിച്ചുവെന്നും ഷാജോണ്‍ പറയുന്നു. ദൃശ്യം കണ്ടിട്ടുണ്ടെന്നും
നന്നായി അഭിനയിച്ചിട്ടുണ്ടെന്നും സാര്‍ പറഞ്ഞതായും തോളില്‍ തട്ടി അഭിനന്ദിച്ചതായും ഷാജോണ്‍ പറഞ്ഞു. അക്ഷയ് കുമാര്‍ സാറിനെ കണ്ടതും വലിയ അനുഭവമായിരുന്നെന്ന് ഷാജോണ്‍ വ്യക്തമാക്കുന്നു. തനിക്ക് അദ്ദേഹത്തിനൊപ്പം ഒരു സെല്‍ഫി എടുക്കണമെന്ന ആഗ്രഹം അസോസിയേറ്റ് ഡയറക്ടോറോട് പറഞ്ഞിരുന്നു. അക്ഷയ് സാര്‍ അദ്ദേഹത്തിന്റെ രംഗങ്ങള്‍ അഭിനയിച്ച ശേഷം മേക്കപ്പ് എല്ലാം അഴിച്ച് വെച്ച് തനിക്ക് വേണ്ടി കാത്തിരുന്നു. ഇത്രയും വലിയ സ്റ്റാറുകളായിട്ടു കൂടി അവരുടെ എളിമയും വിനയവും അടുത്തറിയാനുളഅവസരം കൂടി ആയിരുന്നു ഷൂട്ടിങ്ങെന്നും ഷാജോണ്‍ പറയുന്നു.