Latest News

കാതല്‍ മരങ്ങള്‍ പൂക്കണേ... അര്‍ജുനും അനശ്വരയും മമിതയും ഒന്നിക്കുന്ന 'പ്രണയവിലാസ'ത്തിലെ ആദ്യ ഗാനം

Malayalilife
കാതല്‍ മരങ്ങള്‍ പൂക്കണേ... അര്‍ജുനും അനശ്വരയും മമിതയും ഒന്നിക്കുന്ന 'പ്രണയവിലാസ'ത്തിലെ ആദ്യ ഗാനം

സൂപ്പര്‍ ഹിറ്റായ 'സൂപ്പര്‍ ശരണ്യ'യ്ക്ക് ശേഷം 'അര്‍ജ്ജുന്‍ അശോകനും മമിതാ ബൈജുവും അനശ്വര രാജനും വീണ്ടുമൊന്നിക്കുന്ന 'പ്രണയവിലാസം' സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'കാതല്‍ മരങ്ങള്‍ പൂക്കണേ നീയൊന്നിറങ്ങി നോക്കണേ...' എന്ന ഗാനം യൂട്യൂബില്‍ ഇതിനകം ശ്രദ്ധ നേടിയിരിക്കുകയാണ്. സുഹൈല്‍ കോയ എഴുതിയ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം. ശ്രീജിഷ് സുബ്രഹ്മണ്യന്‍, നന്ദ ജെ ദേവന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

പലരുടെ പ്രണയങ്ങളാണ് പാട്ടിലുള്ളത്. പ്രണയമൊഴുകുന്ന മിഴികളുമായി അനശ്വരയും മമിതയും മിയയും മനം മയക്കുന്ന ചിരിയുമായി അര്‍ജുനും ഗാനരംഗങ്ങളിലുണ്ട്. വാലന്റൈന്‍ മാസത്തില്‍ പ്രണയമഴ പെയ്യും നാളുകളിലാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ഫെബ്രുവരി 17നാണ് സിനിമയുടെ റിലീസ്. 

മിയ, മനോജ് കെ.യു, ഉണ്ണിമായ, ഹക്കീം ഷാജഹാന്‍ തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിലുണ്ട്.  നിഖില്‍ മുരളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിബി ചവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ചവറ ഫിലിംസ്, ന്യൂസ്‌പേപ്പര്‍ ബോയ് എന്നീ ബാനറുകളിലാണ് സിനിമയുടെ നിര്‍മ്മാണം. ഗ്രീന്‍ റൂം ആണ് ചിത്രം റിലീസിനെത്തിക്കുന്നത്. സീ5 സിനിമയുടെ ഡിജിറ്റല്‍ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നു. സാറ്റ്‌ലൈറ്റ് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് സീ കേരളമാണ്. ഓഡിയോ റൈറ്റ്‌സ് തിങ്ക് മ്യൂസിക്കിനാണ്. 

ജ്യോതിഷ് എം, സുനു എ.വി എന്നിവര്‍ ചേര്‍ന്നാണ് കഥയൊരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഷിനോസ്, എഡിറ്റിംഗ് ബിനു നെപ്പോളിയന്‍,  ഗാനരചന സുഹൈല്‍ കോയ, മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍, സംഗീതം ഷാന്‍ റഹ്മാന്‍, ആര്‍ട്ട് ഡയറക്ടര്‍ രാജേഷ് പി വേലായുധന്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം സമീറ സനീഷ്, സൗണ്ട് ഡിസൈന്‍ ശങ്കരന്‍ എ.എസ്, കെ.സി സിദ്ധാര്‍ത്ഥന്‍, സൗണ്ട് മിക്‌സ് വിഷ്ണു സുജതന്‍,

Read more topics: # പ്രണയവിലാസം
Kaathal Marangal Pookkane

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES