പ്രണയം ചാലിച്ച് കാർത്തി ചിത്രം ദേവിന്റെ ട്രെയിലറെത്തി. രജത് രവിശങ്കറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം മനോഹരമായ ഒരു പ്രണയം കഥ പറയുന്നതിന്റെ സൂചനയാണ് ട്രെയിലർ നല്കുന്നത്. ഒപ്പം ആക്ഷനും കോർത്തിണക്കിയ ട്രെയിലറിന് വൻസ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.
തീരൻ അധികാരം ഒൻട്ര്, കടൈക്കുട്ടി സിംഗം എന്നീ ചിത്രങ്ങൾക്കു ശേഷം കാർത്തി നായകവേഷത്തിലെത്തുന്ന ശേഷം കാർത്തി നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. രാകുൽപ്രീത് നായികയായി എത്തുന്ന ചിത്രത്തിൽ രമ്യാ കൃഷ്ണൻ, പ്രകാശ് രാജ് എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു.
സത്യപ്രകാശും സത്യശ്രീ ഗോപാലനും ചേർന്ന ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ഹാരിസ് ജയരാജാണ്. താമരൈയുടേതാണ് വരികൾ.ചിത്രത്തിലെ പുറത്തിറങ്ങിയ 'ഒരു നൂറു മുറൈ' എന്ന ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.