Latest News

ജോജുവിന്റെ മകളായി രജിഷാ വിജയന്‍...! ജൂണ്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി..! 

Malayalilife
ജോജുവിന്റെ മകളായി രജിഷാ വിജയന്‍...! ജൂണ്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി..! 

അനുരാഗകരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ ആസിഫിനൊപ്പം അഭിനയിച്ച് മികച്ച നടിക്കുള്ള സംസ്ഥാനപുരസ്‌കാരം നേടിയ രജിഷാ വിജയന്‍ കൗമാരക്കാരിയായ വിദ്യാര്‍ത്ഥിനിയായി എത്തുന്ന ചിത്രം ജൂണിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ജോജു വര്‍ഗീസ് രജിഷയുടെ അച്ഛനായാണ് എത്തുന്നത്.

നവാഗതനായ അഹമ്മദ് കബീറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്ത്രീ പ്രാധാന്യമേറിയ ചിത്രത്തിനു വേണ്ടി രജിഷ ഏറെ പ്രയത്‌നിച്ചിട്ടുണ്ട്. മുടി മുറിച്ചും ഭാരം കുറച്ചും സിനിമയിലെ കഥാപാത്രത്തിനു വേണ്ടി ചെയ്തിട്ടുണ്ടെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. ഒരു കഥാപാത്രത്തിന്റെ 17 മുതല്‍ 25 വരെയുള്ള പ്രായമാണ് രജിഷ അവതരിപ്പിക്കുന്നത്. 

അര്‍ജുന്‍ അശോക്, അജു വര്‍ഗീസ് എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റെ സാങ്കേതിക മേഖലയിലും നിരവധി പുതിയ പ്രതിഭകളുണ്ട്. അങ്കമാലി ഡയറീസിനും ആട് 2നും ശേഷം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

.

Read more topics: # June Teaser,# Rajisha Vijayan,# Joju George
June Teaser,Rajisha Vijayan,Joju George

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES