കുഞ്ചാക്കോ ബോബനെ നായകനാകുന്ന ജോണി ജോണി യെസ് അപ്പ റിലീസിനൊരുങ്ങുന്നു. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരപ്പന്റെയും മൂന്ന് ആണ്‍മക്കളുടെയും കഥയാണ് പറയുന്നത്. നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ ആത്മബന്ധങ്ങളുടെ കഥ പറഞ്ഞ് കണ്ണൂരിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ഒരു ഹ്യൂമര്‍ പാക്ക്ഡ് കുടുംബചിത്രമാണ് ഇത്. അതിനിടെ ജോണിയുടെ ജീവിതത്തിലേക്ക് ആദം എന്ന കൊച്ചു കഥാപാത്രം കടന്നു വരുന്നു. ഇത് ജോണിയുടെ ജീവിതത്തിന് വഴിത്തിരിവാകുന്നു.
ചിത്രത്തില്‍ വിജയരാഘവനാണ് കറിയാ മാഷിനെ അവതരിപ്പിക്കുന്നത്. ടിനിടോമും ഷറഫുദ്ദീന്‍ എന്നിവരാണ് കുഞ്ചാക്കാ ബോബന്റെ സഹോദരങ്ങളായി എത്തുന്നത്. ആദം എന്ന കഥാപാത്രമായി മാസ്റ്റര്‍ സനുപ് സന്തോഷ് എത്തുന്നു. ജോണി എന്നാണ് കുഞ്ചാക്കോയുടെ കഥാപാത്രത്തിന്റെ പേര്. ഗീതയാണ് ഇവരുടെ അമ്മയായി വേഷമിടുന്നത്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗീത മലയാള സിനിമയിലേക്ക് തിരിച്ച് വരുന്ന ചിത്രമാണിത്. അനു സിത്താരയാണ് നായിക. വെള്ളിമൂങ്ങയ്ക്ക് ശേഷം ജോജി തോമസ് തിരക്കഥ രചിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് വൈശാഖ് രാജനാണ്. ഷാന്‍ റഹമാനാണ് സംഗീത സംവിധാനം. ഒക്ടോബര്‍ 26 ന് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് വിവരം.