Latest News

ജോ & ജോ ടീം വീണ്ടും ഒന്നിക്കുന്നു; രാജേഷ് വരിക്കോളിയുടെ മൂലകഥയിൽ ഒരുങ്ങുന്ന 18+ ൻറെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

Malayalilife
ജോ & ജോ ടീം വീണ്ടും ഒന്നിക്കുന്നു; രാജേഷ് വരിക്കോളിയുടെ മൂലകഥയിൽ ഒരുങ്ങുന്ന 18+ ൻറെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

2022 ലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ 'ജോ ആൻഡ് ജോ ടീം വീണ്ടും ഒന്നിക്കുക ആണ് . ' 18+ ' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നിർമ്മാതാക്കൾ പുറത്തിറക്കി . 

അരുൺ .ഡി.ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോ ആൻഡ് ജോ യിലെ താരങ്ങളായ നസ്ലെൻ , മാത്യു തോമസ് , നിഖില വിമൽ എന്നിവർ വീണ്ടും ഒന്നിച്ചഭിനയിക്കുന്നു . ബിനു പപ്പു , സാഫ് ബ്രോസ് , മീനാക്ഷി മനോജ് എന്നിവരാണ് മറ്റ് താരങ്ങൾ . 18+ ന്റെ ചിത്രീകരണം ഇന്ന് വടകരയിൽ തുടങ്ങിയിരിക്കുകയാണ് .

' ചെയ്ഞ്ച് ഈസ്  ഇൻഎവിറ്റബിൾ ' എന്ന ടാഗ് ലൈനോടെ എത്തിയിരിക്കുന്ന പോസ്റ്ററിൽ മൈക്കിൾ ജാക്സൺ , ജോർജ്ജ് റെഡ്ഢി എന്നിവരുടെ ചിത്രങ്ങളും കാണാൻ കഴിയുന്നുണ്ട് .

ഫലൂദ എന്റർടെയ്ൻമെന്റ്സിന്റെ  ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന് രാജേഷ് വരിക്കോളി യുടെ മൂല കഥയിൽ സംവിധായകൻ അരുൺ.ഡി.ജോസും ,രവീഷ് നാഥും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത് .
സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ചമൻ ചാക്കോ ആണ് .

Read more topics: # ജോ ആൻഡ് ജോ
Jo and Jo team is back

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES