Latest News

ക്വട്ടേഷന്‍ ടീമിന്റെ കഥയുമായി ജീത്തു ജോസഫിന്റെ കാളിദാസ് ചിത്രം; ദൃശ്യത്തിന് ശേഷം അടുത്ത മെഗാ ഹിറ്റ് ആകാന്‍ മിസ്റ്റര്‍ & മിസ് റൗഡി

Malayalilife
ക്വട്ടേഷന്‍ ടീമിന്റെ കഥയുമായി ജീത്തു ജോസഫിന്റെ കാളിദാസ് ചിത്രം; ദൃശ്യത്തിന് ശേഷം അടുത്ത മെഗാ ഹിറ്റ് ആകാന്‍ മിസ്റ്റര്‍ & മിസ് റൗഡി

ക്വട്ടേഷന്‍ ടീമിന്റെ കഥ പറയുന്ന ചിത്രത്തില്‍ സംഘത്തലവനായി കാളിദാസ്. മിസ്റ്റര്‍ ആന്റ് മിസ് റൗഡി എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞിരുന്നെങ്കിലും ചിത്രത്തിന്റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലായിരുന്നു. ഫെയ്സ്ബുക്ക് പേജിലൂടെ സംവിധായകന്‍ ജീത്തു ജോസഫാണ് ടൈറ്റില്‍ പുറത്തു വിട്ടത്.

ക്വട്ടേഷന്‍ സംഘത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന അഞ്ച് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. അപര്‍ണ്ണ ബാലമുരളിയാണ് ചിത്രത്തില്‍ നായിക. ജീത്തു തന്നെയാണ് തിരക്കഥയൊരുക്കുന്നത്. ശ്രീഗോകുലം മൂവീസ് ഇന്‍ അസോസിയേഷന്‍ വിത്ത് വിന്റേജ് ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ജീത്തു ജോസഫും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഷെബിന്‍ ബെന്‍സണ്‍, ഗണപതി, വിഷ്ണു, ശരത് സഭ, ഭഗത് മാനുവല്‍ എന്നിവരും പ്രധാനതാരങ്ങളാണ്. കട്ട ലോക്കലായിട്ടാണ് കാളിദാസ് ചിത്രത്തിലെത്തുന്നത്. കൈലിയും റബ്ബര്‍ ചെരുപ്പും ധരിച്ച് അയല്‍വക്കത്തെ പയ്യന്റെ ലുക്കില്‍ നടന്നുവരുന്ന കാളിദാസിന്റെ ചിത്രം ഇതിനകം വൈറലായിക്കഴിഞ്ഞു.

സംഗീതം അനില്‍ ജോണ്‍സണ്‍, കലാസംവിധാനം സാബുറാം, മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈന്‍ ലിന്‍ഡ ജീത്തു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് പ്രണവ് കൊടുങ്ങല്ലൂര്‍, സജി കുണ്ടറ. പൂച്ചാക്കല്‍, തൈക്കാട്ടുശ്ശേരി, അരൂര്‍ ഭാഗങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.

Jithu Joseph new film starring Kalidasan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES