അന്തരിച്ച നടി ശ്രീദേവിയുടേയും സംവിധായകനും നിർമ്മാതാവുമായ ബോണി കപൂറിന്റേയും മകളാണ് ജാൻവി. ശ്രീദേവിയുടെ മരണത്തോടെ അഭിനയരംഗത്തേക്ക് ചുവടുവച്ച താരം എന്നും വാർത്തകളിലെ താരമാണ്. വസ്ത്രധാരണത്തിന്റെ പേരിൽ എന്നും വാർത്തയിൽ ഇടംപിടിക്കുന്ന താരം വീണ്ടും വാർത്തകളിൽ നിറയുകയാണ്. എന്നാൽ ഇത്തവണ വസ്ത്രധാരണത്തിനൊപ്പം ശ്രീദേവിയുമായുള്ള രൂപ സാദൃശ്യത്തെ കുറിച്ചാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.
നിൽപ്പിലും നോട്ടത്തിലും പോലും ജാൻവി ശ്രീദേവിയെ ഓർമ്മിപ്പിക്കുന്നു. അമ്മയും മക്കളും തമ്മിൽ കാഴ്ചയിൽ സാമ്യമുണ്ടാകുന്നത് പുതിയ കാര്യമൊന്നുമല്ല. എന്നാലും ഇങ്ങനെയുണ്ടോ ഒരു സാമ്യം എന്നാണ് ആരാധകർ ചോദിക്കുന്നത്. സബ്യസാചിയുടെ ഇരുപതാം വാർഷികത്തോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോ ഷൂട്ട് ആയിരുന്നു. ചുവന്ന സിൽക്കിന്റെ വസ്ത്രമായിരുന്നു ജാൻവി ധരിച്ചിരുന്നത്.
ആറ് ലക്ഷത്തിനടുത്താണ് ജാൻവിയുടെ പുതിയ ചിത്രങ്ങൾക്ക് ലഭിച്ച ലൈക്കുകൾ. ജാൻവി തന്നെയാണ് ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്. നിരവധിയാളുകളാണ് ചിത്രത്തിന് കമന്റ് ചെയ്തത്. കമന്റുകളിൽ ഭൂരിഭാഗവും അമ്മ ശ്രീദേവിയുമായുള്ള രൂപസാദൃശ്യത്തെ കുറിച്ചുള്ളതാണ്. ശ്രീദേവിയെ പോലെതന്നെയുണ്ട് കാണാൻ, ശ്രീദേവിയുടെ പ്രതിമ എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ.
ബോളിവുഡ് നടൻ ഷാഹിദ് കപൂറിന്റെ സഹോദരൻ ഇഷാൻ ഖട്ടർ നായകനായെത്തിയ ദഡക്ക് എന്ന ചിത്രത്തിലൂടെയാണ് ജാൻവി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.