ജയസൂര്യ-രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടില്‍ ഒരുപാട് ഹിറ്റ് സിനിമകളാണ് . ഈ വര്‍ഷമെത്തിയിരിക്കുന്നത ഞാന്‍ മേരിക്കുട്ടിയായിരുന്നു കൂട്ടുകെട്ടിലെത്തിയ അവസാന ചിത്രം. മേരിക്കുട്ടി എന്ന കഥാപാത്രത്തിലൂടെ ജയസൂര്യ തകര്‍ത്തഭിനയിച്ചിരുന്നു. രഞ്ജിത് സംവിധാനം ചെയ്ത് ജയസൂര്യ വ്യത്യസ്ത ഗെറ്റപ്പിലെത്തിയ സിനിമയായിരുന്നു പ്രേതം. പ്രേതത്തിന്റെയും രണ്ടാം ഭാഗം വരികയാണ്.
പ്രേതം 2 വിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ഡബിള്‍ ഫണ്‍ ഡബിള്‍ ഫിയര്‍ എന്ന ടാഗ് ലൈനോട് കൂടി എത്തുന്ന ചിത്രത്തില്‍ മെന്റലിസ്റ്റായ ജോണ്‍ ഡോണ്‍ബോസ്‌കോ എന്ന കഥാപാത്രത്തെയായിരുന്നു ജയസൂര്യ അവതരിപ്പിച്ചത്. ഇതേ കഥാപാത്രത്തെ മുന്‍നിര്‍ത്തി തന്നെയാണ് രണ്ടാം ഭാഗവും വരുന്നത്. ദുര്‍ഗ കൃഷ്ണ, സാനിയ ഇയ്യപ്പന്‍ എന്നിവരാണ് നായികമാര്‍.
പേളി മാണി, ഗോവിന്ദ് പത്മസൂര്യ, അജു വര്‍ഗീസ്, ഷറഫുദീന്‍, ഹരീഷ് പേരാടി, ശ്രുതി രാമചന്ദ്രന്‍, ധര്‍മജന്‍ എന്നിവരായിരുന്നു ആദ്യ ഭാഗത്തിലുണ്ടായിരുന്നത്. രണ്ടാം ഭാഗത്തില്‍ ആരെക്കൊയുണ്ടാവുമെന്ന കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. ഇത്തവണത്തെ കിസ്തുമസ് റിലീസിന് സിനിമ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.
പുണ്യാളന്‍ അഗര്‍ബത്തീസിന് ശേഷം സു സു സുധീ വാത്മീകം, പ്രേതം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഞാന്‍ മേരിക്കുട്ടി എന്നീ സിനിമകളായിരുന്നു രഞ്ജിത്തിന്റെ സംവിധാനത്തിലെത്തിയ ജയസൂര്യയുടെ സിനിമകള്‍. ജയസൂര്യയുടെ ഭാര്യ സരിതയാണ് പ്രേതത്തിന്റെ വസ്ത്രലങ്കാരം ചെയ്യുന്നത്.