ബോളിവുഡ് താരം ജാൻവി കപൂർ എൻടിആർ 30 എന്ന ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. കൊടുങ്കാറ്റിൽ ശാന്തമായവൾ എന്നായിരുന്നു നിർമ്മാതാക്കളുടെ ഔദ്യോഗിക പ്രഖ്യാപനം.
എൻആർ ജനതാ ഗാരേജിന് ശേഷം എൻടിആർ 30നായി കൊരട്ടാല ശിവയുമായി വീണ്ടും ഒന്നിക്കുകയാണ്. ഈ മാസം അവസാനത്തോടെ ഔദ്യോഗികമായി ചിത്രം ലോഞ്ച് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷ. കൊരട്ടാല ശിവ ചിത്രത്തിൻ്റെ പ്രീ പ്രൊഡക്ഷനിലാണ്.
ചിത്രത്തിലെ നായിക ജാൻവി കപൂറാണെന്ന് ഇന്നാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. "#NTR30-ൻ്റെ തീവ്ര ലോകത്ത് കൊടുങ്കാറ്റിലെ ശാന്തതയാണവൾ. ജന്മദിനാശംസകൾ, #ജാൻവികപൂറിന് സ്വാഗതം", സോഷ്യൽ മീഡിയയിൽ നിർമാതാക്കൾ കുറിച്ചു.
ആർആർആറിലെ എൻടിആറിനെ ഒരു ഇതിഹാസമെന്ന് ജാൻവി മുൻപ് വിശേഷിപ്പിച്ചിരുന്നു. കൂടാതെ എൻടിആറിനൊപ്പം അഭിനയിക്കാനും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എൻടിആർ 30ൽ ആക്ഷൻ മാത്രമല്ല, വൈകാരിക മുഹൂർത്തങ്ങളും ഉണ്ട്.
യുവസുധ ആർട്സ്, എൻടിആർ ആർട്സ് എന്നിവയുടെ ബാനറിൽ മിക്കിലിനേനി സുധാകറും ഹരികൃഷ്ണ കെയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീകർ പ്രസാദാണ് എഡിറ്റർ. രത്‌നവേലു ഛായാഗ്രഹണവും സാബു സിറിലുമാണ് പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. ആക്ഷൻ എന്റർടെയ്നർ ആയ ചിത്രം അവതരിപ്പിക്കുന്നത് നന്ദമുരി കല്യാൺ റാം ആണ്.
റോക്ക്സ്റ്റാർ അനിരുദ്ധാണ് സംഗീതം. 2024 ഏപ്രിൽ 5 ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും.
പിആർഒ- ആതിര ദിൽജിത്ത്.