Latest News

'കല്‍ക്കി'യില്‍ മരണമില്ലാത്ത അശ്വത്ഥാമാവായി ബിഗ് ബി; ടീസര്‍ പുറത്ത്

Malayalilife
'കല്‍ക്കി'യില്‍ മരണമില്ലാത്ത അശ്വത്ഥാമാവായി ബിഗ് ബി; ടീസര്‍ പുറത്ത്

നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'കല്‍ക്കി 2898 എഡി'യുടെ പുത്തന്‍ ടീസര്‍ പുറത്തിറക്കി. ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന അശ്വത്ഥാമാവ് എന്ന കഥാപാത്രത്തെ കുറിക്കുന്ന ടീസറാണ് പുറത്തിറക്കിയത്. 

മഹാഭാരതത്തിലെ പ്രശസ്തമായ ദ്രോണാചാര്യ പുത്രനായ ചിരഞ്ജീവിയായ അശ്വത്ഥാമാവിനെയാണ് ബിഗ് ബി അവതരിപ്പിക്കുന്നത്. തീര്‍ത്തും വ്യത്യസ്തമായ ഗെറ്റപ്പില്‍ ഡീ-ഏജിംഗ് ടെക്നോളജി ഉപയോഗിച്ച് തയ്യാറാക്കിയ ചെറുപ്പകാലത്തെ വേഷമാണ് ഒരുമിനിട്ട് ഒന്‍പത് സെക്കന്റ് നീളുന്ന ടീസറില്‍ ഉള്ളത്.

പ്രഭാസ് 'ഭൈരവ' എന്ന നായക കഥാപാത്രമാകുന്ന കല്‍ക്കി 2898 എഡി മേയ് 9ന് ലോകവ്യാപകമായി റിലീസ് ചെയ്യും. അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുകോണ്‍, ദിഷ പഠാനി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയന്‍സ് ഫിക്ഷനാണ്. സാന്‍ ഡീഗോ കോമിക്കോണില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ചിത്രം വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കിക്കാണുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്താണ് നിര്‍മ്മാണം. മദ്ധ്യപ്രദേശിലെ നേമാവറില്‍ അശ്വത്ഥാമാവ് ജീവനോടെയുണ്ട് എന്ന ഐതിഹ്യമുള്ളതിനാല്‍ ഇവിടെവച്ചാണ് ബച്ചന്റെ കഥാപാത്രത്തെ കുറിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്.

Introducing Ashwatthama Kalki

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES