ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യന്‍ 2. കമല്‍ ഹാസന്‍ നായകനായി ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത്. ഇന്ത്യന്‍ 2 എന്ന ചിത്രത്തിന്റെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലന്‍ സ്വന്തമാക്കി. ചിത്രം ജൂലൈ 12 ന് തിയേറ്ററുകളിലെത്തും.
ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ആദ്യ ഗാനം 'പാര' റിലീസായി. ഗാനത്തിന്റെ പ്രോമോ സോങ്ങ് റിലീസായ സമയം മുതല്‍ വലിയ പ്രതീക്ഷയിലായിരുന്നു പ്രേക്ഷകര്‍. നിമിഷ നേരം കൊണ്ടാണ് ഹിറ്റ് ചാര്‍ട്ടിലേക്ക് ഗാനം ഇടം നേടിയത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്. കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിംഗ്, എസ് ജെ സൂര്യ, ബോബി സിംഹ, തുടങ്ങിയവര്‍ സുപ്രധാന വേഷങ്ങളിലെത്തുന്നു.
ഛായാഗ്രഹണം: രവി വര്‍മ്മന്‍, ചിത്രസംയോജനം: ശ്രീകര്‍ പ്രസാദ്, ആക്ഷന്‍ - അന്‍ബറിവ്, പീറ്റര്‍ ഹെയിന്‍, സ്റ്റണ്ട് സില്‍വ, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ - ജി കെ എം തമിഴ് കുമരന്‍, പി ആര്‍ ഒ - ശബരി. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യുഷന്‍ പാര്‍ട്ണര്‍.