Latest News

അന്വേഷണ ഉദ്യോഗസ്ഥനായി ധ്യാന്‍; നിഗൂഢതകള്‍ നിറച്ച  ഐ.ഡി. ടീസര്‍ പുറത്ത്

Malayalilife
അന്വേഷണ ഉദ്യോഗസ്ഥനായി ധ്യാന്‍; നിഗൂഢതകള്‍ നിറച്ച  ഐ.ഡി. ടീസര്‍ പുറത്ത്

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി എസ്സാ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ മുഹമ്മദ് കുട്ടി നിര്‍മ്മിച്ച് നവാഗതനായ അരുണ്‍ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഐഡി'. ചിത്രത്തിന്റെ ടീസര്‍ റിലീസായി. 'ദി ഫേക്ക്' എന്ന ടാഗ് ലൈനില്‍ വരുന്ന ചിത്രത്തില്‍ ദിവ്യ പിള്ളയാണ് നായിക. ഇന്ദ്രന്‍സ്, ഷാലു റഹീം എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്നു.

കലാഭവന്‍ ഷാജോണ്‍, ജോണി ആന്റണി, ജയകൃഷ്ണന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായര്‍, സ്മിനു സിജോ, മനോഹരിയമ്മ, ജസ്ന്യ ജഗദീഷ്, ബേബി, ഷൈനി സാറ തുടങ്ങിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു.

ഓര്‍ഡിനറി, ശിക്കാരി ശംഭു, മധുര നാരങ്ങ, മൈ സാന്റ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ള ഫൈസല്‍ അലിയാണ് ഈ സിനിമക്ക് വേണ്ടി ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. ഐജാസ് വി.എ, ഷഫീല്‍ എന്നിവരാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.

പ്രൊജക്ട് ഡിസൈനര്‍: നിധിന്‍ പ്രേമന്‍, ലൈന്‍ പ്രൊഡ്യൂസര്‍: ഫായിസ് യൂസഫ്, മ്യൂസിക്: നിഹാല്‍ സാദിഖ്, ബി.ജി.എം: വില്യം ഫ്രാന്‍സിസ്, എഡിറ്റര്‍: റിയാസ് കെ ബദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സുരേഷ് മിത്രക്കരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: കെ.ജെ വിനയന്‍, അസോസിയേറ്റ് ഡയറക്ടര്‍: ടിജോ തോമസ്, ആര്‍ട്ട്: വേലു വാഴയൂര്‍, വരികള്‍: അജീഷ് ദാസന്‍, മേക്കപ്പ്: ജയന്‍ പൂങ്കുളം, കോസ്റ്റ്യൂംസ്: രാംദാസ്, വി.എഫ്.എക്‌സ്: ഷിനു മഡ്ഹൗസ്, എസ്.എഫ്.എക്‌സ്: നിഖില്‍ സെബാസ്റ്റ്യണ്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: മിഥുന്‍ ജോര്‍ജ് റിച്ചി, ടിം തോമസ് ജോണ്‍, സൗണ്ട് മിക്‌സിംങ്: അജിത്ത് എ ജോര്‍ജ്, ട്രെയിലര്‍ കട്ട്‌സ് : ഹരീഷ് മോഹന്‍, ഡിസ്ട്രിബ്യൂഷന്‍: തന്ത്ര മീഡിയ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് & ഡിസൈന്‍സ്: ജിസ്സന്‍ പോള്‍, പി.ആര്‍.ഒ.: പി. ശിവപ്രസാദ്, സ്റ്റില്‍സ്: റിച്ചാര്‍ഡ് ആന്റണി.

Read more topics: # ഐ.ഡി ടീസര്‍
ID Official Teaser Arun Sivavilasam

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക