സിദ്ദിഖ് നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ അമ്മയില്‍ കാലപം. ഡബ്ല്യു.സി.സിയുമായുള്ള പ്രശ്നത്തില്‍ ദിലീപിനെ ന്യായികരിച്ച് സിദ്ദിഖും കെ.പി.എസി ലളിതയും വാര്‍ത്താ സമ്മേളനും നടത്തിയതാണ് അമ്മയില്‍ പൊട്ടിത്തെറി രൂക്ഷമാകനാന്‍ കാരണമായത്. താരസംഘടനയുടെ ഔദ്ിയോഗിക വാട്സ് ആപ് ഗ്രൂപ്പില്‍ ജഗദീഷും ബബാബുരാജും നടത്തിയ പ്രതികരണത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്ത്. സിദ്ദിഖിനെതിരെ രൂക്ഷ വിമര്‍ശനവുമായിട്ടാണ് താരസംഘടനയിലെ മറ്റ് അംഗങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്.
വുമണ്‍ ഇന്‍ സിനിമാ കളക്ടീവിലെ അംഗങ്ങള്‍ നടത്തി വാര്‍ത്താ സമ്മേളനത്തില്‍ മറുപടി നല്‍കി നടന്‍ സിദ്ദിഖ് നടത്തിയ വാര്‍ത്താ സമ്മേളനമാണ് അമ്മയില്‍ കൂട്ടത്തല്ലിന് വേദിയൊരുക്കിയിരിക്കുന്നത്. സിദ്ദിഖ് നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയായിരുന്നു താരസംഘടനയുടെ ഔദ്യോഗിക വാട്സ് അപ്പ് ഗ്രൂപ്പില്‍ ഈ രീതിയെ എതിര്‍ത്ത് അമ്മയുടെ ഭാരവാഹിയും നടനുമായ ജഗദീഷും നടന്‍ ബാബുരാജും രംഗത്തെത്തിയത്. ആരോട് ചോദിച്ചിട്ടാണ് ഇത്തരത്തിലൊരു നടപടി എടുത്തതെന്നും ദിലീപ് വിഷയത്തില്‍ അമ്മയേയും വലിച്ചിഴച്ചത് എന്തിനെന്നും ജഗദീഷ് ചോദിക്കുന്നു.
ഭീഷണിയുടെ സ്വര്ം അമ്മയില്‍ വിലപോകില്ലെന്നും അത്തരത്തിലുള്ള ഗുണ്ടായിസം അമ്മയില്‍ വെച്ചു പൊറുപ്പിക്കെല്ലന്നും ജഗദീഷ് പ്രതികരിക്കുന്നത്. പ്രസിഡഡന്റിനൊപ്പം നമ്മളെല്ലാവരും ഉണ്ടെന്നു പറയുന്ന ജഗദീഷ്. പ്രസിഡന്റിനൊപ്പം എല്ലാ കാര്യത്തിലും ഞങ്ങളുണ്ടാകും. അതില്‍ കവിഞ്ഞ് ഒരു പോസ്റ്റ് അമ്നയില്ലെന്നാണ് കരുതുന്നതെന്നും ജഗദീഷ് പറയുന്നു.
എക്സിക്യൂട്ടിന് കമ്മിറ്റിയെ ആരും വരുതിയില്‍ നിര്‍ത്താമെന്ന് കരുതേണ്ടെന്നും ജഗദീഷ് ആരോപിക്കുന്നു. എല്ലാവരുടേയും ചരിത്രം എനിക്കറിയം. ആ കാര്യങ്ങള്‍ പറയാന്‍ പ്രേരിപ്പിക്കരുത്. വരത്തന്‍ സനിമയിലെ ഫഹദ് ഫാസിലിനെ പോലെ എന്നെ കോണ്ട് പ്രതികരിപ്പിക്കരുതെന്നും സിദ്ദിഖിനോടെന്ന പോലെ ജഗദീഷി് പറഞ്ഞു.വല്യേട്ടന്‍ മനോഭാവം കൊണ്ടും ആരും വരണ്ട. ആരേയും വെട്ടി നിരത്താന്‍ രാഷ്ട്രീയ പാര്‍ടച്ടിയല്ലിതെന്നും ജഗദീഷ് പ്രതികരിച്ചു.