Latest News

പൊന്നമ്മാ ബാബുവിന്റെ ഇടപെടലോടെ തനിക്ക് ലഭിച്ച സാമ്പത്തിക സഹായങ്ങള്‍ ഇല്ലാതായി; അവര്‍ക്ക് നിരവധി ആശംസകള്‍ കിട്ടിയതല്ലാതെ തനിക്ക് യാതൊരു സഹായവും എത്തിയില്ല; മകന്റെ ചികിത്സ വഴിമുട്ടി നില്‍ക്കുകയാണെന്ന് തുറന്നടിച്ച് സേതുലക്ഷ്മിയമ്മ

Malayalilife
topbanner
പൊന്നമ്മാ ബാബുവിന്റെ ഇടപെടലോടെ തനിക്ക് ലഭിച്ച സാമ്പത്തിക സഹായങ്ങള്‍ ഇല്ലാതായി; അവര്‍ക്ക് നിരവധി ആശംസകള്‍ കിട്ടിയതല്ലാതെ തനിക്ക് യാതൊരു സഹായവും എത്തിയില്ല; മകന്റെ ചികിത്സ വഴിമുട്ടി നില്‍ക്കുകയാണെന്ന് തുറന്നടിച്ച് സേതുലക്ഷ്മിയമ്മ

ടി പൊന്നമ്മാ ബാബുവിന്റെ ഇടപെടലോടെ മകന്റെ ചികിത്സയ്ക്കായി ലഭിച്ചുകൊണ്ടിരുന്ന സാമ്പത്തിക സഹായങ്ങള്‍ ഇല്ലാതായെന്ന് തുറന്നടിച്ച് സേതുലക്ഷ്മിയമ്മ. തന്റെ അഭ്യര്‍ത്ഥന കേട്ട് നിരവധി പേര്‍ സഹായിച്ചിരുന്നു.അമേരിക്കയില്‍ നിന്നുള്ള ഒരാള്‍ മകന്റെ ചികിത്സാ ചെലവ് മുഴുവന്‍ ഏറ്റെടുക്കാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പൊന്നമ്മ ബാബു ഇടപെട്ടതോടെ അതും പോയി. മകന് കിഡ്‌നി നല്‍കാന്‍ കുറേ പേര്‍ തയ്യാറായിരുന്നു. എന്നാല്‍ പൊന്നമ്മ ബാബു പറഞ്ഞത് മാത്രം വാര്‍ത്തയായി.

അവര്‍ക്ക് കുറേ സ്വീകരണങ്ങള്‍ ലഭിച്ചു. പക്ഷേ ഇപ്പോഴും തന്റെ പ്രശ്‌നങ്ങളൊന്നും അവസാനിച്ചിട്ടില്ല.പലരും തന്നോട് ചോദിച്ചിരുന്നു. പൊന്നമ്മ ബാബുവിന് പല അസുഖങ്ങളുമില്ലേ അവര്‍ക്ക് വൃക്ക ദാനം ചെയ്യാന്‍ കഴിയില്ലെന്ന് ആദ്യമേ അറിയില്ലേ എന്നൊക്കെ. ഒരു ഓണ്‍ലൈന്‍ ചാനലിന്റെ ഫേസ്ബുക്ക് ലൈവിലൂടെ സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയതോടെയാണ് സേതുലക്ഷ്മി അമ്മയ്ക്ക് സഹായവുമായി നിരവധി പേര്‍ രംഗത്തെത്തിയത്. 

ഇതിനു പിന്നാലെ തന്റെ കിഗ്ണി നല്‍കാന്‍ സന്നദ്ധയാണെന്ന് അറിയിച്ച് നടി പൊന്നമ്മാ ബാബുവും രംഗത്തെത്തുകയായിരുന്നു. പിന്നാലെ പൊന്നമ്മ ബാബുവിന് ആശംസ അറിയിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ഇത് വാര്‍ത്തയാകുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ക്ക് പല വിധ അസുഖങ്ങള്‍ ഉള്ളതിനാല്‍ തന്നെ വൃക്കദാനം ചെയ്യാന്‍ കഴിയില്ലെന്ന് തുറന്നുപറഞ്ഞതോടെ ഈ സഹായങ്ങള്‍ നിലയ്ക്കുകയായിരുന്നെന്നും സേതുലക്ഷ്മിയമ്മ പറയുന്നു. 

സേതുലക്ഷ്മിയുടെ അപേക്ഷ ഫേസ്ബുക്കിലൂടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നിരവധി ആളുകളായിരുന്നു സഹായവുമായി രംഗത്തെത്തിയത്. താരസംഘടനായ അമ്മയ്ക്ക് പുറമെ സിനിമക്ക് അകത്തും പുറത്തുമുള്ള നിരവധിയാളുകളുമായിരുന്നു സഹായവുമായി രംഗത്ത് എത്തിയത്. എന്നാല്‍ ഈ സഹായങ്ങളെല്ലാം നിലച്ചെന്നും സേതുലക്ഷ്മിയമ്മ പറയുന്നു.

sethulekshmi amma about ponnamma babu

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES