Latest News

രാജുവേട്ടാ ആരേയാ ഈ നോക്കുന്നേ..! പൃഥ്വിരാജിനോട് പരിഭവിച്ച് സുപ്രിയ; അറിയാതെ എടുത്ത ചിത്രം ആഘോഷമാക്കി ആരാധകരും

Malayalilife
രാജുവേട്ടാ ആരേയാ ഈ നോക്കുന്നേ..! പൃഥ്വിരാജിനോട് പരിഭവിച്ച് സുപ്രിയ; അറിയാതെ എടുത്ത ചിത്രം ആഘോഷമാക്കി ആരാധകരും

പൃഥ്വിരാജിന്റെയും പ്രിയതമ സുപ്രിയയുടെയും ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകരണമാണ് ലഭിക്കാറ്. പൃഥിയുടെ പിറന്നാളിനുള്‍പ്പടെ സുപ്രിയ പങ്ക് വച്ച ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ പൃഥ്വിരാജ് പോസ്റ്റ് ചെയ്ത വളര്‍ത്തുനായയുടെ ചിത്രവും വൈറലായിരുന്നു. ഇന്നലെ 'സ്റ്റാന്‍ഡേര്‍ഡ് വൈഫ് എക്‌സപ്രഷന്‍' എന്ന പേരില്‍ സുപ്രിയ പോസ്റ്റ് ചെയ്ത തന്റെയും പൃഥ്വിയുടെയും പുതിയ ചിത്രവും ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു. 

'അറിയാതെ എടുത്ത ചിത്രം' എന്ന ഹാഷ്ടാഗിലാണ് ഈ കറുപ്പ്‌വെളുപ്പ് ചിത്രം. അല്‍പ്പം ഗൗരവമുള്ള ഒരു സാഹചര്യത്തിലാണ് ഇരുവരുമെന്ന് ചിത്രത്തില്‍ വ്യക്തം. സുപ്രിയ എന്തോ പറയാനായുന്നുണ്ടെങ്കിലും മറ്റെങ്ങോ ആണ് രാജുവിന്റെ നോട്ടം. ഇതിന് രസകരമായ കമന്റുകളും പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്.
 

Read more topics: # prithvi raj sukumaran pic
prithvi raj sukumaran pic

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES