Latest News

സുരേഷ്-വിനു കൂട്ടുകെട്ടിലെ വിനു ഇനി ഓര്‍മ്മ; വിട വാങ്ങിയത്‌ കുസൃതിക്കാറ്റ്, മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത, ആയൂഷ്മാന്‍ ഭവ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ ; മരണം ചികിത്സയിലിരിക്കെ

Malayalilife
 സുരേഷ്-വിനു കൂട്ടുകെട്ടിലെ വിനു ഇനി ഓര്‍മ്മ; വിട വാങ്ങിയത്‌ കുസൃതിക്കാറ്റ്, മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത, ആയൂഷ്മാന്‍ ഭവ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍  ; മരണം ചികിത്സയിലിരിക്കെ

സിനിമ സംവിധായകന്‍ വിനു അന്തരിച്ചു. 69 വയസായിരുന്നു. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സുരേഷ്-വിനു കൂട്ടുകെട്ടിലെ വിനു ആണ് അന്തരിച്ചത്. 

കുസൃതിക്കാറ്റ്, മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത, ആയൂഷ്മാന്‍ ഭവ എന്ന ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു.2008ല്‍ കണിച്ചുകുളങ്ങരയില്‍ സിബിഐ എന്ന ചിത്രവും സംവിധാനം ചെയ്തിരുന്നു. മേലെപ്പറമ്പില്‍ ആണ്‍ വീട് എന്ന ചിത്രം ആസം ഭാഷയില്‍ സംവിധാനം ചെയ്തിരുന്നു. 

കോഴിക്കോട് സ്വദേശിയായ ഇയാള്‍ ഏറെ നാളായി കോയമ്പത്തൂരിലായിരുന്നു താമസം. 2001ല്‍ പുറത്തിറങ്ങിയ 'ഭര്‍ത്താവുദ്യോഗ'മാണ് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.

Read more topics: # വിനു
director vinu passed away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES