കന്മദം സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മുത്തശ്ശിയായി എത്തിയ ശാരദ നായർ വിടവാങ്ങി. 92 വയസ്സായിരുന്നു. ജയറാം നായക വേഷത്തിൽ എത്തിയ ചിത്രത്തിലും പട്ടാഭിഷേകത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇന്ന് ഉച്ചയോട് കൂടിയായിരുന്നു താരത്തിന്റെ വിടവാങ്ങൽ.തത്തമംഗലം കാദംബരിയിൽ പരേതനായ പുത്തൻ വീട്ടിൽ പത്മനാഭൻ നായരുടെ ഭാര്യയാണ് പേരൂർ മൂപ്പിൽ മഠത്തിൽ ശാരദ നായർ.
1998ൽ ലോഹിതദാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കന്മദത്തിലെ മുത്തശ്ശി വേഷം ശാരദ നായരെ ഏറെ ശ്രദ്ധേയയാക്കിയിരുന്നു. കന്മദം സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മുത്തശ്ശിയായി മാറുകയായിരുന്നു. കന്മദത്തിന് പുറമെ ജയറാം ചിത്രമായ പട്ടാഭിഷേകത്തിലും ശ്രദ്ധേയമായ കഥഒത്രത്തെ വതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്‌തു. വാത്സല്യ നിധിയായ മുത്തശ്ശിയായി മോഹൻലാലിനൊപ്പമുള്ള സീനുകളിൽ മാറിയ ശാരദ നായരുടെ പ്രകടനം പ്രേക്ഷകഹൃദയം കീഴടക്കും വിധമായിരുന്നു.
1999ൽ ആയിരുന്നു ജയറാം നായക വേഷത്തിൽ എത്തിയ പട്ടാഭിഷേകം പ്രദർശനത്തിന് എത്തിയത്. മോഹിനിയുടെ മുത്തശ്ശിയായിട്ടായിരുന്നു സിനിമയിൽ വേഷമിട്ടത്. വിട പറഞ്ഞ കലാകാരിക്ക് ഫെഫ്ക ഡയറക്ടേഴ്സ് ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.