Latest News

നടൻ ലാലു അലക്‌സിന്റെ അമ്മ വിടവാങ്ങി

Malayalilife
നടൻ  ലാലു അലക്‌സിന്റെ അമ്മ  വിടവാങ്ങി

ടൻ ലാലു അലക്സിന്റെ 'അമ്മ വിടവാങ്ങി. 88 വയസ്സായിരുന്നു. വേളയിൽ പരേതനായ വി.ഇ.ചാണ്ടിയാണ് അന്നമ്മ ചാണ്ടിയുടെ ഭർത്താവ്. കിടങ്ങൂർ തോട്ടത്തിൽ കുടുംബാംഗമാണ് ലാലു അലക്സ്. മക്കൾ: ലാലു അലക്‌സ്, ലൗലി (പരേത), ലൈല, റോയ്. മരുമക്കൾ: ബെറ്റി തേക്കുംകാട്ടിൽ ഞീഴൂർ), സണ്ണി (തൊട്ടിച്ചിറ കുമരകം) പിറവം ഹോളി കിംഗ്‌സ് ക്‌നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ വച്ച് സംസ്‌കാരം വ്യാഴം 2.30ന് നടക്കും.

മലയാള സിനിമ പ്രേമികളുടെ പ്രിയ താരമാണ് ലാലു അലക്സ്. 1978-ൽ പുറത്തിറങ്ങിയ ഈ ഗാനം മറക്കുമൊ എന്ന പ്രേം നസീർ ചിത്രത്തിലഭിനയിച്ച് കൊണ്ടാണ് അഭിനയ മേഖലയിലേക്ക് ചുവട് വയ്ക്കുന്നത്. ബെറ്റിയാണ് ഭാര്യ. 1986-ലായിരുന്നു ഇവരുടെ വിവാഹം. ബെൻ, സെൻ, സിയ എന്നീ മൂന്ന് മക്കളുടെ അച്ഛനാണ് ലാലു അലക്‌സ്


1980 മുതൽ 1990 വരെ വില്ലൻ വേഷങ്ങളായിരുന്നു അദ്ദേഹം കൂടുതലും ചെയ്തത്. പിന്നീട് സ്വഭാവ നടനായും അതുകഴിഞ്ഞ് കോമഡിയിലേക്കും ലാലു അലക്‌സ് ട്രാക്ക് മാറ്റി. കോമഡി റോളുകൾ അദ്ദേഹത്തെ കൂടുതൽ ജനപ്രിയനാക്കി. മോഹൻലാലിനൊപ്പം ബ്രോ ഡാഡിയിൽ ​ഗംഭീര വേഷത്തിലാണ് ലാലു അലക്സ് എത്തിയത്. കല്യാണി പ്രിയദർശന്റെ പിതാവിന്റെ വേഷം അവതരിപ്പിച്ച താരം തനിക്ക് കിട്ടിയ വേഷം മനോഹരമാക്കാൻ ശ്രമിച്ചിരുന്നു.

Actor lalu alex mother passed away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES