Latest News

യാഷ് നായകനാകുന്ന 'ടോക്‌സിക്' സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചത് അഭിമാനകരമെന്ന് ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ ജെ.ജെ. പെറി

Malayalilife
യാഷ് നായകനാകുന്ന 'ടോക്‌സിക്' സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചത് അഭിമാനകരമെന്ന് ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ ജെ.ജെ. പെറി

പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്പ്‌സ്' ചിത്രത്തിന്റെ ബിഹൈന്‍ഡ് ദ സീന്‍സ് ദൃശ്യങ്ങള്‍ ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ ജെ.ജെ. പെറി സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചു. ചിത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ബഹുമതിയായി കാണുന്നുവെന്ന് കുറിച്ച അദ്ദേഹം നായകന്‍ യാഷിനെയും സംവിധായക ഗീതു മോഹന്‍ദാസിനെയും മറ്റ് അണിയറ പ്രവര്‍ത്തകരെയും പ്രശംസിച്ചു. 

'ഫ്രെയിമിനെയും പ്രേക്ഷകാനുഭവത്തെയും ശക്തമായി ബാധിക്കുന്ന, തീവ്രതയും ആക്ഷനും നിറഞ്ഞ സഹകരണം' എന്ന് സംവിധായക ഗീതു മോഹന്‍ദാസ് ജെ.ജെ. പെറിയുമായുള്ള സഹകരണത്തെ  വിശേഷിപ്പിച്ചു. ചിത്രത്തിന്റെ ആക്ഷന്‍ സ്വഭാവത്തെയും ദൃശ്യഭംഗിയെയും കുറിച്ചുള്ള ശക്തമായ സൂചനകളാണ് ഈ പ്രതികരണം നല്‍കുന്നത്.

അതേസമയം, ലാസ് വെഗാസില്‍ നടന്ന സിനിമാകോണ്‍ 2026-ല്‍, 'ടോക്‌സിക്' സിനിമയുടെ ലക്ഷ്യത്തെക്കുറിച്ച് യാഷ് സംസാരിച്ചിരുന്നു. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ വിപുലമാണെന്നും വലിയ ലക്ഷ്യത്തോടെയാണ് ഈ പ്രോജക്റ്റ് രൂപംകൊണ്ടതെന്നും, ഇന്ത്യന്‍ കഥകളെ ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നത് തന്റെ പ്രധാന ഉദ്ദേശമാണെന്നും അദ്ദേഹം പറഞ്ഞു. ചിത്രം ഇംഗ്ലീഷിലും ചിത്രീകരിച്ചിരിക്കുന്നതായും, ഇതിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുമായി നേരിട്ട് ബന്ധപ്പെടാനാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വലിയ ക്യാന്‍വാസിലുള്ള ആക്ഷന്‍ സിനിമയായിരുന്നാലും, ഇത് ഒരു സാധാരണ ഗ്യാങ്സ്റ്റര്‍ ചിത്രമല്ലെന്നും, കൂടുതല്‍ ആഴമുള്ള സമീപനമാണ് ഇതില്‍ ഉള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചു.

''ആക്ഷന്‍ പ്രേക്ഷകര്‍ക്ക് അനുഭവിക്കാന്‍ കഴിയുന്ന വിധത്തില്‍ വേണം-വേദന പോലും അനുഭവപ്പെടണം,'' എന്ന യാഷിന്റെ വാക്കുകള്‍, സിനിമയുടെ റിയലിസവും മാനസിക തീവ്രതയും അടയാളപ്പെടുത്തുന്നു. പ്രേക്ഷകരുടെ 'മിറര്‍ ന്യൂറോണ്‍' പ്രതികരണങ്ങള്‍ ഉണര്‍ത്തുന്ന തരത്തിലുള്ള അനുഭവമാണ് സിനിമ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിനിമ സാധാരണയായി കൈകാര്യം ചെയ്യാത്ത വികാരങ്ങളെയും അനുഭവങ്ങളെയും സ്പര്‍ശിക്കുന്ന രീതിയിലാണ് ടോക്‌സിക് ഒരുക്കിയിരിക്കുന്നതെന്നും, അതിലൂടെ പ്രേക്ഷകര്‍ക്ക് പുതിയൊരു സിനിമാറ്റിക് അനുഭവം നല്‍കാനാണ് ശ്രമമെന്നും യാഷ് വ്യക്തമാക്കി.

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും കെ.വി.എന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. യാഷിനൊപ്പം നയന്‍താര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം 2026 ജൂണ്‍ 4-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

Read more topics: # ടോക്‌സിക്
Hollywood Action Director J J PerryToxic

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES