മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് വിജയരാഘവൻ. നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ താരം നമ്മള്‍ കണ്ടു മറന്ന വ്യക്തികളുടെ സ്വഭാവത്തിന്റേയോ അംഗവിക്ഷേപത്തിന്റെയോ രീതി അഭിനയിക്കുമ്പോൾ അറിയാതെ നമ്മളില്‍ വരാറുണ്ട്, ഏകലവ്യന്‍ എന്ന ചിത്രത്തിലെ കഥാപാത്രം ഞാന്‍ കോളേജില്‍ പഠിക്കുമ്പോൾ കണ്ട സമ്പന്നനായ ഒരു പയ്യന്റെ ഓര്‍മയില്‍ നിന്ന് ചെയ്തതാണ് എന്ന് താരം തുറന്ന് പറയുകയാണ്.
നോട്ടത്തിലും സംസാരത്തിലും നല്ല അഹങ്കാരമുളള പയ്യനായിരുന്നു അവന്‍. 20 വയസ്സുള്ള ആ പയ്യന്‍ പ്രായമായപ്പോള്‍ എങ്ങനെയായിരിക്കുമെന്ന് ചിന്തിച്ചപ്പോഴാണ് സിനിമയിലെ ചേറാടി കറിയയുടെ മാനറിസങ്ങള്‍ കിട്ടിയത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തില്‍ വിഎസ് അച്യുതാനന്ദന്റെ ശൈലി അറിയാതെ കയറി വന്നിട്ടുണ്ട്. വിജയരാഘവന്‍ വിശദീകരിക്കുന്നു.
പുണ്യാളന്‍ അഗര്‍ ബത്തീസിന്റെ രണ്ടാം ഭാഗത്തില്‍ ഞാന്‍ അവതരിപ്പിച്ചത് ഒരു മുഖ്യമന്ത്രിയുടെ വേഷമായിരുന്നു, അത് കണ്ടിട്ട് ചിലര്‍ കെ കരുണാകരനെ പോലെയുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഞാന്‍ അദ്ദേഹത്തെ മനസില്‍ പോലും ചിന്തിച്ചിരുന്നില്ല.
രാമലീലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജില്ല സെക്രട്ടറിയുടെ വേഷമായിരുന്നു. ഒരു ജില്ലാ സെക്രട്ടറിയുടെ മാനസികാവസ്ഥ കൃത്യമായി മനസില്‍ ഉറപ്പിച്ച ശേഷമാണ് ആ കഥാപാത്രം ചെയ്തത്. വിജയരാഘവന്‍ പറയുന്നു.